ജി​ല്ലാ ആ​യു​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റാ​യി
Monday, June 17, 2019 10:15 PM IST
അ​യി​രൂ​ർ: പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ലി​ഫ്റ്റെ​ന്ന സ്വ​പ്നം സ​ഫ​ലീ​ക​രി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്. 50 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി.
ജി​ല്ല​യ്ക്ക​ക​ത്തു നി​ന്നും പു​റ​ത്തു നി​ന്നു​മു​ള്ള നൂ​റ് ക​ണ​ക്കി​ന് രോ​ഗി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് ഇ​തോ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​ത്. ഒ​പി, ഐ​പി എ​ന്നി​വ​യെ​ല്ലാം പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ലു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ധു​നി​ക ലി​ഫ്റ്റ് സ്ഥാ​പി​ച്ച​ത്. 20 വ​ർ​ഷ​ത്തോ​ള​മാ​യി ആ​ശു​പ​ത്രി ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും ലി​ഫ്റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യം ന​ട​പ്പാ​യി​രു​ന്നി​ല്ല.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ഡി​വി​ഷ​ൻ അം​ഗ​വു​മാ​യ ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ബ​ജ​റ്റി​ൽ ഇ​തി​നു​ള്ള തു​ക പ്ര​ത്യേ​കം വ​ക കൊ​ള്ളി​ച്ച​തോ​ടെ​യാ​ണ് ലി​ഫ്റ്റ് നി​ർ​മാ​ണ​ത്തി​ന് ന​ട​പ​ടി​യാ​യ​ത്.
പ്ര​തി​ദി​നം മു​ന്നൂ​റി​ല​ധി​കം രോ​ഗി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി എ​ത്തു​ന്ന​ത്. പ​ക്ഷാ​ഘാ​ത​വും സ​ന്ധി​വേ​ദ​ന​യും മൂ​ലം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ല​ധി​ക​വും. കി​ട​ത്തി ചി​കി​ത്സ ആ​വ​ശ്യ​മാ​യ​വ​രെ വീ​ൽ​ചെ​യ​റി​ലും മ​റ്റും ചു​മ​ന്നുകൊ​ണ്ടാ​ണ് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു മു​ക​ളി​ല​ത്തെ വാ​ർ​ഡു​ക​ളി​ൽ എ​ത്തി​ച്ചി​രു​ന്ന​ത്. 100 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ലെ ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ലാ​യാ​ണ് വാ​ർ​ഡു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ഞ്ച​ക​ർ​മ തീ​യ​റ്റ​റു​ക​ളും ഇ​വി​ടെ​യാ​ണ്. ആ​ശു​പ​ത്രി​യു​ടെ താ​ഴ​ത്തെ നി​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് രോ​ഗി​ക​ൾ​ക്കു​ള്ള ക​ഞ്ഞി​യും മ​റ്റു ത​യാ​റാ​ക്കു​ന്ന​ത്.
ലി​ഫ്റ്റി​ല്ലാ​ത്ത​തി​നാ​ൽ ഇ​തും ചു​മ​ന്നുകൊ​ണ്ട് മു​ക​ളി​ലേ​ക്കു പ​ടി ക​യ​റേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു ജീ​വ​ന​ക്കാ​ർ. മ​രു​ന്നു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ത​ന്നെ​യാ​ണ് മു​ക​ളി​ലേ​ക്കെ​ത്തി​ച്ചി​രു​ന്ന​ത്.
ലി​ഫ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 20ന് ​രാ​വി​ലെ 9.30 ന് ​ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​റി​യി​ച്ചു.