അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ പ്ര​ള​യ​ ന​ഷ്ട​പ​രി​ഹാ​രം എ​ങ്ങു​മെ​ത്തി​യി​ല്ല
Monday, June 17, 2019 10:15 PM IST
തി​രു​വ​ല്ല: പ്ര​ള​യ​ത്തി​ൽ മു​ങ്ങി നാ​ശം നേ​രി​ട്ട അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ൽ​കൃ​ഷി മേ​ഖ​ല​യ്ക്ക് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം പൂ​ർ​ണ​മാ​യി​ല്ല. ബ​ണ്ടു​ക​ൾ ത​ക​ർ​ന്നും ചെ​ളി ക​യ​റി മൂ​ടി​യ​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ഇ​ട​ത്തോ​ടു​ക​ളും പ​ഴ​യ നി​ല​യി​ൽ ത​ന്നെ.
പ്ര​ള​യ​നഷ്ടം സം​ഭ​വി​ച്ച​തി​ന്‍റെ പേ​രി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കാ​നു​ള്ള​ത് ഇ​നി​യും കോ​ടി​ക​ൾ.ക​ട​പ്ര, നി​ര​ണം, പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ​യും ബ​ണ്ടു​ക​ളും തോ​ടു​ക​ളും കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ട് ത​ക​ർ​ന്നി​രു​ന്നു.
പു​ഞ്ച കൃ​ഷി ആ​രം​ഭി​ക്കാ​ൻ മൂ​ന്നു മാ​സം മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​മാ​രം​ഭി​ച്ച​തി​നാ​ൽ ഈ ​സീ​സ​ണി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ബ​ണ്ടു​ക​ളും മ​റ്റും പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​മ​യം ല​ഭി​ക്കി​ല്ല.പ്ര​ള​യ​ന​ഷ്ട​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് 38. 09 ല​ക്ഷം രൂ​പ​യാ​ണ്. എ​ന്നാ​ൽ ഇ​തു​വ​രെ ന​ൽ​കി​യ​താ​ക​ട്ടെ 18.5 ല​ക്ഷം രൂ​പ മാ​ത്ര​വു​മാ​ണ്.
പ്ര​ള​യ​ത്തി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ അ​ടി​ഞ്ഞ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന​തി​ന് 1.39 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 97.54 ല​ക്ഷം രൂ​പ ഇ​നി​യും ന​ൽ​കാ​നു​ണ്ട്.
പ്ര​ള​യ​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട പ​മ്പ് സെ​റ്റ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ബ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും 25.97 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.
ഇ​തി​ൽ ഒ​രു രൂ​പ പോ​ലും ഇ​തേ​വ​രെ ന​ൽ​കി​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ആ​ഴ്ച​ക​ളോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ചെ​ളി​യു​ടെ വ​ൻ​ശേ​ഖ​ര​മാ​യി മാ​റി​യി​രു​ന്നു.
ക​ർ​ഷ​ക​ർ മാ​സ​ങ്ങ​ളോ​ളം ക​ഷ്ട​പ്പെ​ട്ടാ​ണ് ചെ​ളി നീ​ക്കം ചെ​യ്ത് കൃ​ഷി​യി​റ​ക്കി​യ​ത്. ഹെ​ക്ട​റി​ന് 12,000 രൂ​പ ന​ൽ​കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു ഇ​ത് വി​ശ്വ​സി​ച്ച് ചെ​ളി മാ​റ്റി കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​രാ​ണ് കൃ​ഷി എ​ല്ലാം ക​ഴി​ഞ്ഞി​ട്ടും പ​ണം ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി.
മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളെ​യും പ​മ്പ് സെ​റ്റു​ക​ൾ മോ​ട്ടോ​ർ ത​റ​ക​ളും വെ​ള്ള​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാ പാ​ട​ശേ​ഖ​ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ന​ഷ്ടം നി​ക​ത്തി​യാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
എ​ന്നി​ട്ടും പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വ​ർ​ത്തി​ക​ളു​ടെ പ​ണം പോ​ലും ന​ൽ​കി​യി​ട്ടി​ല്ല.
ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തെ വി​ള ഇ​ൻ​ഷ്വ​റ​ൻ​സാ​യി 57.92 ല​ക്ഷം രൂ​പ ന​ൽ​കി​യെ​ങ്കി​ലും വ​ലി​യ കാ​ല​താ​മ​സം വ​രു​ത്തി​യാ​ണ് ഇ​തു ന​ൽ​കി​യ​ത്.