മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ പ​ണാ​പ​ഹ​ര​ണം; ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Monday, June 17, 2019 10:17 PM IST
അ​ടൂ​ർ: അ​ടൂ​രി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്ന് പ​ല​പ്പോ​ഴാ​യി 15 ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽപോ​രു​വ​ഴി ചെ​മ്മാ​ട്ട് മു​ക്കി​ന് സ​മീ​പം ഹ​രി ഭ​വ​നം മ​ണി​ക്കു​ട്ട​ൻ പി​ള്ള ( 49) നെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ടൂ​ർ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് 'കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണി​യാ​ൾ ഒ​ന്നാം പ്ര​തി​യെ പി​ടി​കി​ട്ടാ​നു​ണ്ട്. 2018 ജൂ​ൺ ര​ണ്ട് മു​ത​ൽ ക​ഴി​ഞ്ഞ് മാ​ർ​ച്ച് 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​യി​രു​ന്നു മോ​ഷ​ണം.അ​രു​ൺ മെ​ഡി​ക്ക​ൽ​സ് ഉ​ട​മ ഹ​രി​ദാ​സ് ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ട​യു​ട​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നു.
ഇ​തി​ലൂ​ടെ​യാ​ണ് മോ​ഷ​ണ വി​വ​രം ഉ​ട​മ അ​റി​യു​ന്ന​ത്.തു​ട​ർ​ന്ന് ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.
എ​സ്ഐ മാ​രാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള, ശ്രീ​ജി​ത് എ​എ​സ്ഐ രാ​ജു​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു ന്നു ​അ​റ​സ്റ്റ്.