പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, June 18, 2019 10:45 PM IST
തി​രു​വ​ല്ല: താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ 400 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.
തി​രു​വ​ല്ല ടൗ​ൺ, കു​റ്റൂ​ർ, ഓ​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​ക്സ്‌, ര​തീ​ഷ്, കു​ഞ്ഞു​മോ​ൻ, ത​ങ്ക​ദു​രൈ എ​ന്നി​വ​രി​ൽ നി​ന്നാ​യി ചാ​ക്കു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.
ഇ​വ​ർ​ക്കെ​തി​രേ കോ​ട്പ നി​യ​മ പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി.
എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സ​ച്ചി​ൻ സെ​ബാ​സ്റ്റ്യ​ൻ, സി​ഇ​ഒ പ​ത്മ​കു​മാ​ർ, സി​നി​മോ​ൾ, ഡ്രൈ​വ​ർ വി​ജ​യ​ൻ എ​ന്നി​വ​ർ റെ​യ്‌​ഡി​ൽ പ​ങ്കെ​ടു​ത്തു