പ​ട്ടാ​പ്പക​ൽ വീ​ട്ടി​ൽ മോ​ഷ​ണം; പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു
Tuesday, June 18, 2019 10:47 PM IST
മ​ല്ല​പ്പ​ള്ളി: ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് വാ​ട​ക​വീ​ട്ടി​ൽ നി​ന്നും പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. വ​ട​ക്ക​ൻ ക​ട​വി​ലു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ബി​ൽ​ഡിം​ഗ് കോ​ൺ​ട്രാ​ക്ട​റാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​ണി​ന്‍റെ​യും പ​ന്ത്ര​ണ്ടോ​ളം തൊ​ഴി​ലാ​ളി​ക​ളു​ടെ​യു​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നും ​ആ​റി​നും മ​ധ്യേ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് പ​റ​യ​ന്നു. വി​വി​ധ വാ​തി​ലു​ക​ള​ടെ​യും അ​ല​മാ​ര​യു​ടെ​യും അ​ഞ്ചോ​ളം താ​ഴു​ക​ൾ പൊ​ട്ടി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ണി​ക്കൂ​ലി കൊ​ടു​ക്കു​ന്ന​തി​നാ​യി ജോ​ണി​ന്‍റെ അ​ല​മാ​ര‍​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 10000 രൂ​പ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗു​ക​ളി​ൽ നി​ന്നാ​യി 9500 രൂ​പ​യും വി​ല​കൂ​ടി​യ ഒ​രു മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​ങ്ങി.