വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Tuesday, June 18, 2019 10:47 PM IST
റാ​ന്നി: രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യ്ക്കി​ടെ വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ചു ര​ക്ഷ​പെ​ട്ട സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടി​നു രാ​ത്രി റാ​ന്നി ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ അ​ത്തി​ക്ക​യം ഇ​ല​വ​നാ​കു​ഴി പു​ളി​ക്ക​ൽ തോ​മ​സ് മാ​ത്യു (ബേ​ബി​ച്ച​ൻ -56) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തേ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​ന​പാ​ല​ക​സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
വ​ന്യ​മൃ​ഗ​വേ​ട്ട​യ്ക്കി​റ​ങ്ങി​യ അ​ഞ്ചം​ഗ​സം​ഘ​മാ​ണ് വ​ന​പാ​ല​ക​രെ ആ​ക്ര​മി​ച്ച​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​യി അ​ഞ്ചം​ഗ​സം​ഘ​ത്തെ​യാ​ണ് വ​ന​പാ​ല​ക​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ കൈ​വ​ശം തോ​ക്കും മ​റ്റ് മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്ന വ​ന​പാ​ല​ക​സം​ഘം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ​ത്തി​യ​വ​രെ ഇ​ട​മു​റി പാ​ലം ജം​ഗ്ഷ​നു സ​മീ​പം ക​ണ്ടെ​ത്തു​ക​യും പി​ന്തു​ട​രു​ക​യും ചെ​യ്തു.
സം​ഘ​ത്തി​ലെ ബൈ​ജു, സു​രേ​ന്ദ്ര​ൻ, സു​നു ആ​ന​ന്ദ് എ​ന്നി​വ​ർ അ​ന്ന് പി​ടി​യി​ലാ​യി. മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന തോ​മ​സ് മാ​ത്യു​വും ര​ഞ്ജു തോ​മ​സും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ തോ​ക്ക് ചൂ​ണ്ടി വാ​ഹ​നം ഓ​ടി​ച്ചു​ക​യ​റ്റി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ തോ​മ​സ് മാ​ത്യു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
റാ​ന്നി റേ​ഞ്ച് ഓ​ഫീ​സ​ർ ആ​ർ.​അ​ദീ​ഷി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ക​രി​കു​ളം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി.​വി ഷി​ബു,കെ ​അ​നി​ൽ​കു​മാ​ർ,ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം ​ഷി​നി​ൽ,ആ​ർ.​സ​തീ​ഷ്,ട്രൈ​ബ​ൽ വാ​ച്ച​ർ​മാ​രാ​യ പി ​എ​സ് ഷാ​ജി,ടി.​എ​സ്. ഭാ​ഗ്യ​നാ​ഥ​ൻ,ഷ​ഫീ​ർ എ​സ്. പ​രീ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് തോ​മ​സ് മാ​ത്യു​വി​നെ പി​ടി​കൂ​ടി​യ​ത്.
പ്ര​തി​യെ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.