തി​രു​വ​ല്ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Tuesday, June 18, 2019 10:47 PM IST
തി​രു​വ​ല്ല: പ​ട്ടാ​പ്പ​ക​ൽ തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ ച്ചു.
പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ൽ പ്ര​തി ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ കൃ​ത്യ​മാ​ണി​തെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.
പ്ര​തി​യാ​യ കു​ന്പ​നാ​ട് അ​ജി​ൻ റെ​ജി മാ​ത്യു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സി​ൽ ത​ന്‍റെ സ​ഹ​പാ​ഠി കൂ​ടി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ 12നു ​രാ​വി​ലെ തി​രു​വ​ല്ല ചി​ല​ങ്ക ജം​ഗ്ഷ​നു സ​മീ​പം ന​ടു​റോ​ഡി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​ത്.
അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന തി​രു​വ​ല്ല സി​ഐ പി.​ആ​ർ. സ​ന്തോ​ഷാ​ണ് തി​രു​വ​ല്ല ഒ​ന്നാ​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ, ഇ​രു​വ​രു​ടെ​യും അ​ധ്യാ​പ​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​ട​ക്കം 90 പേ​രു​ടെ സാ​ക്ഷി​മൊ​ഴി​ക​ൾ, 90 ഓ​ളം രേ​ഖ​ക​ൾ എ​ന്നി​വ കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്.
സം​ഭ​വ​ത്തേ തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ളാ​രും​ത​ന്നെ ഇ​തേ​വ​രെ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.