വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Wednesday, June 19, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: വാ​യ​ന അ​റി​വ് പ​ക​രു​ക​യും ഉ​ള്‍​ക്കാ​ഴ്ച ന​ല്‍​കു​ക​യും ചെ​യ്യു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി. വാ​യ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്.

ജാ​തി, മ​ത, വി​ഭാ​ഗീ​യ, തീ​വ്ര​വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും മ​നു​ഷ്യ​രെ മു​ക്ത​മാ​ക്കാ​ന്‍ വാ​യ​ന അ​നി​വാ​ര്യ​മാ​ണ്. ഒ​രു വ്യ​ക്തി​യെ ന​ല്ല മ​നു​ഷ്യ​നാ​ക്കി മാ​റ്റു​ന്ന​തി​ല്‍ വാ​യ​ന​യ്ക്ക് മു​ഖ്യ പ​ങ്കാ​ണു​ള​ള​തെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ക്ല​മ​ന്‍റ് ലോ​പ്പ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ​ഷ​ണ​ല്‍ നാ​ട​ക മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വ് തോ​മ്പി​ല്‍ രാ​ജ​ശേ​ഖ​ര​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഗീ​താ സു​രേ​ഷ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​കെ.​ജി നാ​യ​ര്‍ , പി. ​എ​ന്‍. പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും വാ​യ​ന​പ​ക്ഷാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​എ.​ശാ​ന്ത​മ്മ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തൈ​ക്കാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ച്ച​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ എം.​എ​സ്. പൂ​ജ, അ​നു​പ​മ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വാ​യ​നാ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ എ​ച്ച്.​എ​സ് വി​ഭാ​ഗം വാ​യ​നാ മ​ത്സ​ര​വി​ജ​യി​യാ​യ കെ. ​സു​ദ​ര്‍​ശ​ന​യെ പ്ര​ഫ. ടി.​കെ.​ജി. നാ​യ​ർ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. തു​ട​ര്‍​ന്ന് സു​ദ​ര്‍​ശ​ന ത​ന്‍റെ വാ​യ​നാ അ​നു​ഭ​വ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.

ഗ്ര​ന്ഥ​ശാ​ലാ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ന്‍ പി.​എ​ന്‍. പ​ണി​ക്ക​രു​ടെ അ​നു​സ്മ​ര​ണാ​ര്‍​ഥം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജൂ​ണ്‍ 19 മു​ത​ല്‍ ജൂ​ലൈ എ​ട്ട് വ​രെ​യാ​ണ് ജി​ല്ല​യി​ല്‍ വാ​യ​ന പ​ക്ഷാ​ച​ര​ണം ന​ട​ത്തു​ന്ന​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ, ത​ദ്ദേ​ശ​ഭ​ര​ണ, വി​വ​ര പൊ​തു​ജ​ന​സ​മ്പ​ര്‍​ക്ക വ​കു​പ്പു​ക​ള്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍, എ​സ്എ​സ്‌​കെ, കു​ടും​ബ​ശ്രീ, ഐ​ടി മി​ഷ​ന്‍, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ക്ഷാ​ച​ര​ണം.