ജി​ല്ല​യി​ല്‍ 7000 ക​ശു​മാ​വി​ന്‍ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും
Wednesday, June 19, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ഹ​രി​തം-​സ​ഹ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 660 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ മു​ഖേ​ന 7000 ക​ശു​മാ​വി​ന്‍ തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്യും.
പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍ (ഭ​ര​ണം) എം.​ജി. പ്ര​മീ​ള നി​ര്‍​വ​ഹി​ച്ചു.
ക​ശു​വ​ണ്ടി വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി ക​ശു​വ​ണ്ടി ത​ദ്ദേ​ശീ​യ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഓ​രോ സ​ഹ​ക​ര​ണ സം​ഘ​വും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ട് പ​രി​പാ​ലി​ക്കും.
എ​ല്ലാ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്തും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ അ​നു​മ​തി​യോ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന സ്ഥ​ല​ത്തും വൃ​ക്ഷ​ത്തൈ​ക​ള്‍ ന​ട്ടു പ​രി​പാ​ലി​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ര​മാ​വ​ധി വൃ​ക്ഷ​ത്തെ​ക​ള്‍ ന​ല്‍​കും.