ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു
Wednesday, June 19, 2019 10:40 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​വ് കു​ട്ടി​ക​ളു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ലും അ​വ​ഗ​ണ​ന.
2018 - 19 ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി കി​ഫ്ബി മു​ഖേ​ന സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് അ​നു​വ​ദി​ച്ച മൂ​ന്നു കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള ഒ​രു വി​ദ്യാ​ല​യ​വും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ല്ല.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി​യു​ടെ മൂ​ന്നു കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​ണ് നീ​ക്കി​വ​ച്ചി​രു​ന്ന​ത്. ഇ​താ​ക​ട്ടെ 1000 കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കാ​ണ് അ​നു​വ​ദി​ച്ച​ത്.
ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മാ​യി 166 സ്കൂ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് പ​ണം അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യും ന​ൽ​കി.
നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ കൈ​റ്റ് മു​ഖേ​ന​യാ​ണ് ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​ത്രം 16 സ്കൂ​ളു​ക​ൾ​ക്കാ​ണ് സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്.
കൊ​ല്ല​ത്ത് 11, ആ​ല​പ്പു​ഴ മൂ​ന്ന്, കോ​ട്ട​യം ഒ​ന്ന്, ഇ​ടു​ക്കി ഒ​ന്ന്, തൃ​ശൂ​ർ മൂ​ന്ന്, പാ​ല​ക്കാ​ട് 24, മ​ല​പ്പു​റം 46 കോ​ഴി​ക്കോ​ട് 18, വ​യ ​നാ​ട് നാ​ല്, ക​ണ്ണൂ​ർ 23, കാ​സ​ർ​ഗോ​ഡ് 14 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ൽ ഫ​ണ്ട് അ​നു​വ ​ദി​ച്ചി​ട്ടു​ള്ള സ്കൂ​ളു​ക​ളു​ടെ എ​ണ്ണം.
പ​ത്ത​നം​തി​ട്ട കൂ​ടാ​തെ എ​റ​ണാ​കു​ള​ത്തു മാ​ത്ര​മാ​ണ് ഫ​ണ്ട് ല​ഭി​ക്കാ​നു​ള്ള​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ലെ ധ​ന​സ​ഹാ​യം 16 സ്കൂ​ളു​ക​ൾ​ക്ക്

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തേ​വ​രെ അ​ർ​ഹ​മാ​യ​ത് 16 സ്കൂ​ളു​ക​ളാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഈ ​സ്കൂ​ളു​ക​ളി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വി​ക​സ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.
എം​എ​ൽ​എ​മാ​ർ ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും ശി​പാ​ർ​ശ ചെ​യ്ത സ്കൂ​ളു​ക​ൾ​ക്ക് അ​ഞ്ച് കോ​ടി രൂ​പ വീ​ത​മാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. സെ​പ്റ്റം​ബ​റി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.
കോ​ഴ​ഞ്ചേ​രി, വെ​ച്ചൂ​ച്ചി​റ കോ​ള​നി, ക​ട​പ്ര ക​ണ്ണ​ശ സ്മാ​ര​കം, അ​ടൂ​ർ ബോ​യ്സ്, കോ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളാ​ണ് അ​ഞ്ച് കോ​ടി രൂ​പ വീ​തം വി​നി​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്.
പ്ര​ള​യ​ത്തേ തു​ട​ർ​ന്നു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴ​ഞ്ചേ​രി, ക​ട​പ്ര സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഈ ​സ്കൂ​ളു​ക​ളി​ൽ മ​ണ്ണു പ​രി​ശോ​ധ​ന അ​ട​ക്കം ര​ണ്ടാ​മ​ത് പൂ​ർ​ത്തീ​ക​രി​ച്ച് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.
മൂ​ന്ന് കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന് 11 സ്കൂ​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശി​പാ​ർ​ശ ചെ​യ്ത​ത്.
ഇ​വ​യി​ൽ ഒ​ന്പ​ത് സ്കൂ​ളു​ക​ളി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടെ​ൻ​ഡ​റാ​യി​ട്ടു​ണ്ട്. നാ​ര​ങ്ങാ​നം, പാ​ല​യ്ക്കാ​ത്ത​കി​ടി സ്കൂ​ളു​ക​ളാ​ണ് ടെ​ൻ​ഡ​ർ ചെ​യ്യാ​നു​ള്ള​ത്.

45 സ്കൂ​ളു​ക​ളി​ൽ 10ൽ ​താ​ഴെ കു​ട്ടി​ക​ൾ

ജി​ല്ല​യി​ലെ 45 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണം പ​ത്തോ അ​തി​ൽ താ​ഴെ​യോ ആ​ണ്. സം​സ്ഥാ​ന​ത്തു ത​ന്നെ ഇ​ത്ത​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.
ഗ​വ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യി​ലെ 12 സ്കൂ​ളു​ക​ളും 33 എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലു​മാ​ണ് പ​ത്തി​ൽ താ​ഴെ കു​ട്ടി​ക​ളു​ള്ള​ത്. ഇ​വ​യി​ല​ധി​ക​വും പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളാ​ണ്.