സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന്
Thursday, June 20, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ളാ കോ- ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഇ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ്റ്റ് ​മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം ത​ട​യു​ന്ന ച​ട്ടം ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തു​ക, ബാ​ങ്കിം​ഗ് മേ​ഖ​ല​ക​ളി​ലെ ശ​നി​യാ​ഴ്ച​ക​ളി​ലെ അ​വ​ധി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.