ഏ​ഴം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്രം
Monday, June 24, 2019 10:56 PM IST
അ​ടൂ​ർ: പ്ര​തി​ദി​നം ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന കൈ​ത​പ​റ​മ്പി​ൽ പ്ര​വ​ർ ത്തി​ക്കു​ന്ന ഏ​ഴം​കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്രം.
നാ​ട്ടി​ൽ വ്യാ​പ​ക​മാ​യി പ​നി പ​ട​ർ​ന്നു പി​ടി​ച്ച​തോ​ടെ കഴിഞ്ഞ ഒരു ദിവസം 250 പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. ഇ​ത്ര​യ​ധി​കം ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തോ​ടെ രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.
പു​റ​ത്തെ കു​ത്തി​വ​യ്പ്, യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് ഡോ​ക്ട​ർ​ക്ക് പേ​കേ​ണ്ടി വ​രു​ന്നു​ണ്ട്. ഈ ​സ​മ​യം ഒ​പി വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കാ​റി​ല്ല. ര​ണ്ടാം ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​ക​ളി​ലും ഡോ​ക്ട​ർ അ​വ​ധി​യാ​ണ്. ഇ​തോ​ടെ മാ​സ​ത്തി​ൽ കു​റ​ച്ചു​ദി​വ​സം മാ​ത്ര​മാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ക. അ​തി​നാ​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഡോ​ക്ട​റെ കൂ​ടാ​തെ ഒ​രു സ്റ്റാ​ഫ് ന​ഴ്സും ഫാ​ർ​മ​സി​സ്റ്റും മ​റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​മു​ണ്ട്. ക​ർ​ഷ​ക​രും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും കൂ​ടു​ത​ലാ​യി പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് അ​തി​നാ​ൽ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​ണ് ഈ ​ആ​ശു​പ​ത്രി. ആ​ശു​പ ത്രി​യെ സി​എ​ച്ച്സി​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പി​എ​ച്ച്സി​യെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഇ​ത് ന​ട​പ്പാ​യാ​ൽ ഒ​രു ഡോ​ക്ട​റെ​യും സ്റ്റാ​ഫ്‌ ന​ഴ്‌​സി​നെ​യും കൂ​ടി പ​ഞ്ചാ​യ​ത്തി​ന് നി​യ​മി​ക്കാ​നാ​കും. പ​ഞ്ചാ​യ​ത്തും ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​നും സം​യു​ക്ത​മാ​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 21 ല ​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് രോ​ഗി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യം ലാ​ബി​ന്‍റെ വി​പു​ലീ​ക​ര​ണം എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച വ​രെ​യാ​ണ് ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ക. പു​തി​യ ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി.