വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം
Monday, June 24, 2019 10:56 PM IST
പ​ത്ത​നം​തി​ട്ട: കു​ന്പ​ഴ ജം​ഗ്ഷ​നി​ൽ മാ​റാ​ലി​ൽ ദീ​നാ​മ്മ ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റേ​ഷ​ന​റി ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സാ​ധ​ന​ങ്ങ​ളും അ​പ​ഹ​രി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.
മേ​ശ കു​ത്തി​തു​റ​ന്ന് അ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മാ​ണ് അ​പ​ഹ​രി​ച്ച​തെ​ന്ന് പ​ത്ത​നം​തി​ട്ട സി​ഐ​യ്ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.കു​ന്പ​ഴ​യി​ൽ ത​ന്നെ ശി​വ ഫു​ട്ഫെ​യേ​ഴ്സി​ലും മോ​ഷ​ണം ന​ട​ന്നു.
കു​ന്പ​ഴ ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഒ​രു​വ​ർ​ഷം മു​ന്പ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.മോ​ഷ​ണ​ശ​ല്യം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മു​നി​സി​പ്പ​ൽ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​എം. മോ​ഹ​ൻ​കു​മാ​ർ, അ​ബു ന​വാ​സ്, എ​ൻ.​എ. നൈ​സാം, പ്ര​കാ​ശ് ഇ​ഞ്ച​ത്താ​നം, തോ​മ​സ് വ​ർ​ഗീ​സ്, കെ.​സി. വ​ർ​ഗീ​സ്, എ.​എ.​കെ. ആ​സാ​ദ്, സു​ഭാ​ഷ്, സ​ജി എം.​ജോ​ർ​ജ്, പി.​ജി. ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ ച്ചു.