കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ സു​മ​തി​യ​മ്മ​യ്ക്കു വീ​ട് ‌‌
Tuesday, June 25, 2019 10:10 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട ചെ​ന്നീ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ര്‍​ഡി​ലെ അ​ഴ​ക​ത്ത് അ​ടി​മു​റി​യി​ല്‍ വീ​ട്ടി​ല്‍ സു​മ​തി​യ​മ്മ​യ്ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കെ​യ​ര്‍​ഹോം പ​ദ്ധ​തി​യി​ലൂ​ടെ വീ​ട് ല​ഭി​ച്ചു.

കെ​യ​ര്‍ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച 4.97 ല​ക്ഷം രൂ​പ​യും, മി​ച്ചം പി​ടി​ച്ച തു​ക​യും ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 600 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള​ള പു​തി​യ വീ​ട്ടി​ല്‍ മ​ക​നും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് സു​മ​തി​യ​മ്മ​യു​ടെ കു​ടു​ബം. അ​ടു​ക്ക​ള, ര​ണ്ടു മു​റി, ഹാ​ള്‍, ശു​ചി​മു​റി തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ വീ​ട്ടി​ലെ സൗ​ക​ര്യ​ങ്ങ​ള്‍.

2018 ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ച്ച വീ​ടി​ന്‍റെ പ​ണി​ക​ള്‍ 2019 ഫെ​ബ്രു​വ​രി​യോ​ടെ പൂ​ര്‍​ത്തി​യാ​ക്കി. ജി​ല്ല​യി​ല്‍ കെ​യ​ര്‍​ഹോം പ​ദ്ധ​തി​യി​ലൂ​ടെ ആ​ദ്യം പൂ​ര്‍​ത്തി​യാ​ക്കി​യ വീ​ടു​ക​ളി​ല്‍ ഒ​രെ​ണ്ണം സു​മ​തി​യ​മ്മ​യു​ടേ​താ​ണ്.

മ​ന്ത്രി കെ ​രാ​ജു​വി​ല്‍ നി​ന്നാ​ണ് സു​മ​തി​യ​മ്മ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ഏ​റ്റു വാ​ങ്ങി.വി​സ്തൃ​തി 500 ച​തു​ര​ശ്ര അ​ടി​യി​ല്‍ കു​റ​യ​രു​തെ​ന്ന് നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​തി​ലും കൂ​ടു​ത​ല്‍ വി​സ്തീ​ര്‍​ണ​മു​ള്ള വീ​ടു​ക​ളാ​ണ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് വീ​ടു​ക​ളു​ടെ രൂ​പ​ക​ല്പ​ന. വീ​ടി​ന്‍റെ ഉ​റ​പ്പ്,

പ​രി​സ്ഥി​തി ഉ​യ​ര്‍​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള അ​നു​യോ​ജ്യ​ത തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​റും, കെ​യ​ര്‍​ഹോം നോ​ഡ​ല്‍ ഓ​ഫീ​സ​റു​മാ​യ എം.​ജി. പ്ര​മീ​ള പ​റ​ഞ്ഞു. ‌