പെ​രി​ങ്ങ​ര തോ​ട്ടി​ൽ നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു
Tuesday, June 25, 2019 10:10 PM IST
തി​രു​വ​ല്ല: പോ​ള​യും പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും പാ​ഴ്മ​ര​ങ്ങ​ളും കെ​ട്ടി​ക്കി​ട​ന്ന് പെ​രി​ങ്ങ​ര തോ​ട്ടി​ൽ നീ​രൊ​ഴു​ക്ക് നി​ല​ച്ചു. പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ത്ത​തും തോ​ടി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

തോ​ടി​ന്‍റെ തു​ട​ക്ക ഭാ​ഗ​മാ​യ പെ​രി​ങ്ങ​ര പാ​ലം മു​ത​ൽ ചാ​ത്ത​ങ്ക​രി തോ​ടു​മാ​യി സം​ഗ​മി​ക്കു​ന്ന ക​ണ്ണാ​ട്ട് കു​ഴി വ​രെ​യു​ള​ള ഭാ​ഗ​ത്ത് പ​ല ഇ​ട​ങ്ങ​ളി​ലും മീ​ൻ കൂ​ട് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി മു​ള ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ചേ​രു​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​തും നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​കു​ന്നു​ണ്ട്. മൂ​ന്നു വ​ർ​ഷം മു​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് തോ​ടി​ന്‍റെ ആ​ഴം കൂ​ട്ടി​യി​രു​ന്നു. മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് തോ​ട്ടി​ൽ നി​ന്നും നീ​ക്കം ചെ​യ്ത മ​ണ്ണ് തോ​ട്ടു​വ​ക്കി​ൽ ത​ന്നെ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

തോ​ട്ടു​വ​ക്കി​ൽ നി​ക്ഷേ​പി​ച്ച മ​ണ്ണ് തോ​ട്ടി​ലേ​ക്ക് ത​ന്നെ ഒ​ഴു​കി​യി​റ​ങ്ങി​യ​താ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം. നീ​രൊ​ഴു​ക്ക് നി​ല​ച്ച​തോ​ടെ വെ​ള്ളം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​ട്ടു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ മ​ഴ​ക്കാ​ല​മാ​യി​ട്ടു കൂ​ടി തോ​ട്ടി​ലി​റ​ങ്ങി കു​ളി​ക്കു​വാ​ൻ പോ​ലു​മാ​കാ​ത്ത സ്ഥി​തി​യാ​ണ്. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു​വ​രെ ഗാ​ർ​ഹി​ക കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഏ​റെ ആ​ശ്ര​യി​ച്ചി​രു​ന്ന തോ​ടാ​ണി​ത്. വെ​ള്ളം മ​ലി​ന​മാ​യ​ത് തോ​ട്ടി​ലെ ആ​വാ​സ വ്യ​വ​സ്ഥ​യ്ക്കും മ​ത്സ്യ​സ​ന്പ​ത്തി​നും ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ട​ക്ക​മു​ള്ള​വ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.