അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പോ​രാ​ട്ടം ന​ന്മ​യ്ക്ക് വേ​ണ്ടി​യു​ള്ള​താ​ക​ണം: സി​സ്റ്റ​ർ ബി​ജി ജോ​സ്
Tuesday, June 25, 2019 10:10 PM IST
‌ത​ടി​യൂ​ർ: അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പോ​രാ​ട്ടം സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി മാ​ത്ര​മാ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ അം​ഗം സി​സ്റ്റ​ർ ബി​ജി ജോ​സ് . കാ​ർ​മ​ൽ കോ​ൺ​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ഴ​ഞ്ചേ​രി ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഭാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സി​സ്റ്റ​ർ ബി​ജി ജോ​സ്.

സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളി​നെ​യും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നു ജോ​ൺ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മാ​ഗി എ​ലി​സ​ബേ​ത്ത്, പ്രി​ൻ​സി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌