പ​ട്ടി​ക​ജാ​തി യു​വാ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്നു പ​രാ​തി ‌‌
Tuesday, June 25, 2019 10:10 PM IST
കോ​ട്ടാ​ങ്ങ​ൽ: കു​ടും​ബ വ​ഴ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗം യു​വാ​വി​നെ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ക​വി​രാ​ജ് മ​ർ​ദി​ച്ച​താ​യി പ​രാ​തി.
പു​തു​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി.​കെ. രാ​ജ​നെ​ണ് ഞാ​യ​റാ​ഴ്ച രാ​വി​ലെ 11നു ​സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തു​ക​യും ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ക​ൺ മു​ന്പി​ൽ മ​ർ​ദി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾസ്റ്റേ​ഷ​നി​ലി​രു​ത്തി പ​റ​ഞ്ഞ​യ​യ്ക്കു​ക​യു​മാ​യി​രു​ന്നു.
പി​റ്റേ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​വി​യി​ൽ കൂ​ടി ര​ക്തം ഒ​ഴു​കു​ക​യും വേ​ദ​ന​യും കേ​ഴ്വി​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്ത​തി​നാ​ൽ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് രാ​ജ​നെ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും പ​രി​ശോ​ധ​ന​യി​ൽ ചെ​വി​യു​ടെ ക​ർ​ണ​പു​ടം ത​ക​ർ​ന്ന​താ​യി സ്ഥി​രീ​കരി​ക്കു​ക​യും ചെ​യ്തു.
രോ​ഗി​യെ ഇ​പ്പോ​ൾ മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ തി​രി​കെ കൊ​ണ്ടു​വ​ന്ന് ചി​കി​ത്സ​യി​ലാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പി.​കെ. രാ​ജ​ൻ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​ണ്.
കൂ​ലി​വേ​ല ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന രാ​ജ​നെ പോ​ലീ​സ് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​തി​ൽ ദ​ളി​ത് സം​ഘ​ട​ന​ക​ളും കോ​ട്ടാ​ങ്ങ​ൽ യു​ഡി​എ​ഫ് യോ​ഗ​വും പ്ര​തി​ഷേ​ധി​ച്ചു.
കു​റ്റ​ക്കാ​രെ നി​യ​മ​പ​ര​മാ​യി ശി​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ വ​രും ദി​ന​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ൽ മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ഒ.​എ​ൻ. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ർ, ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ ജി.​സ​തീ​ശ് ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ൻ, ജോ​സ​ഫ് ജോ​ൺ, എ.​ജി. സ​ദാ​ശി​വ​ൻ, വി.​ജെ. വ​ർ​ഗീ​സ്, സാ​ബു മ​രു​തേ​ൻ കു​ന്നേ​ൽ, കെ.​എം.​എം.​സ​ലിം, ഫ്രാ​ൻ​സി​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌