തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​ന​ത്തി​നു എം​പി ഫ​ണ്ടി​ൽ തു​ക വ​ക​യി​രു​ത്തും
Tuesday, June 25, 2019 10:11 PM IST
തി​രു​വ​ല്ല: എ​ല്ലാ വ​ര്‍​ഷ​വും ഒ​രു നി​ശ്ചി​ത തു​ക ത​ന്‍റെ എം​പി ഫ​ണ്ടി​ല്‍ നി​ന്നും തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി അ​നു​വ​ദി​ക്കു​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. ഫോ​റം ഓ​ഫ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും തി​രു​വ​ല്ല വോ​യ്‌​സി​ന്‍റെ​യും വാ​ര്‍​ഷി​ക​വും തി​രു​വ​ല്ല വി​ക​സ​ന സെ​മി​നാ​റും വൈ​എം​സി​എ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​ക റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്ന വി​ക​സ​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കും. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നും മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കു​മെ​ന്നും എം​പി പ​റ​ഞ്ഞു.
പി.​എം. രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ചെ​റി​യാ​ന്‍ പോ​ള​ച്ചി​റ​യ്ക്ക​ല്‍, റ​വ.​ഡോ. ഏ​ബ്ര​ഹാം മു​ള​മൂ​ട്ടി​ല്‍, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷാ​ബി​ന്‍, റ​വ. സ​ണ്ണി ഏ​ബ്ര​ഹാം, വി.​എം. മ​ത്താ​യി, ഡോ.​റ്റി.​കെ. മാ​ത്യു, പി.​ഐ. ദാ​നി​യേ​ല്‍, സി.​പി. ജോ​ണ്‍ എ.​വി ജോ​ര്‍​ജ്, അ​ന​ന്തു സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.