‌പ്ര​ള​യാ​ന​ന്ത​ര വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ക്കും ‌
Tuesday, June 25, 2019 10:13 PM IST
‌പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ല്‍ വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ളും ഭ​വ​ന പു​ന​ര്‍ നി​ര്‍​മാ​ണ പു​രോ​ഗ​തി​യും സ​ര്‍​ക്കാ​ര്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രെ നി​യോ​ഗി​ക്കും.
പു​ളി​ക്കീ​ഴ്, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് ആ​ഫീ​സു​ക​ളി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​ര​മാ​വ​ധി പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് നി​യോ​ഗി​ക്കു​ന്ന ​ത്.
പ്ല​സ്ടു പാ​സാ​യ​വ​രും, നെ​റ്റ് ക​ണ​ക്ഷ​നു​ള്ള സ്മാ​ര്‍​ട്ട് ഫോ​ണും, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഉ​ള്ള​വ​ര്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള ലൈ​ഫ് മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം എ​ത്ത​ണം.
ഫീ​ല്‍​ഡ് സ​ര്‍​വേ​യ്ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് യാ​ത്രാ​ബ​ത്ത​യാ​യി ദി​വ​സം 400 രൂ​പ​യും വീ​ടൊ​ന്നി​ന് 25 രൂ​പ​യും ന​ല്‍​കും. ഫോ​ണ്‍ : 9447721863. ‌