ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണം
Wednesday, June 26, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട:എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി വ​ർ​ജ​ന​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്ട്ര മ​യ​ക്ക് മ​രു​ന്ന് വി​രു​ദ്ധ​ദി​നാ​ച​ര​ണം ന​ട​ത്തി. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് വ​കു​പ്പ് ബൈ​ക്ക് റാ​ലി​യും, ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ മ​യ​ക്കു മ​രു​ന്ന് വി​രു​ദ്ധ സെ​മി​നാ​റും ന​ട​ത്തി.

പ​ത്ത​നം​തി​ട്ട മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നും ആ​രം​ഭി​ച്ച ബൈ​ക്ക് റാ​ലി പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വി​മു​ക്തി ല​ഹ​രി വ​ർ​ജ്ജ​ന മി​ഷ​ൻ ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അ​ന്ന​പൂ​ർ​ണാ​ദേ​വി ഉ​ത്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി ​ജ​യ​ദേ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ൻ​സാ​രി ബീ​ഗു സ്വാ​ഗ​തം പ​റ​ഞ്ഞു. വി​മു​ക്തി ല​ഹ​രി​വ​ർ​ജ​ന​മി​ഷ​ൻ സം​ഘ​ടി​ച്ച ജി​ല്ലാ​ത​ല പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി. പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ.​എ.​ജി അ​നി​ൽ​കു​മാ​ർ സെ​മി​നാ​ർ ന​യി​ച്ചു. 200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ന്‍റെ​യും ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ​യും കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പാ​വ​നാ​ട​കം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ തി​രി​ച്ച​റി​വു​ക​ളു​ടെ പു​തി​യ​മാ​നം ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വ​ത്സ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ്റി.​സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ വൈ​ഷ്ണ​വി വി​നോ​ദ്, ര​ണ്ടാം സ​മ്മാ​നം സാ​ലി​മാ ഷാ​ജി, മൂ​ന്നാം സ​മ്മാ​നം നേ​ടി​യ കെ.​എ​സ്.​സാ​ന്ദ്ര, സ​ഹ​ദി​യാ ഇ​സ്മ​യി​ൽ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ഐ.​സി.​ഡി.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്.​ചി​ത്ര​ലേ​ഖ, എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​പി.​വേ​ണു​ക്കു​ട്ട​ൻ​പി​ള​ള, ഹെ​ഡ്മി​സ്ട്ര​സ് ജി.​ര​മ​ണി, ജി.​ര​ഞ്ചു, ഷാ​ൻ ര​മേ​ശ്ഗോ​പ​ൻ, കെ.​ആ​ർ.​വി​ൻ​രാ​ജ്, എം.​ആ​ർ.​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റാ​ന്നി: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ന്‍റ​യും, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ദി​നാ​ച​ര​ണ​വും സെ​മി​നാ​റും ന​ട​ത്തി. ജി​ല്ലാ അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സു​പ്ര​ണ്ട് ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ഒ അ​ബീ​ൻ, ഡോ.​ലൈ​ലാ ദി​വാ​ക​ർ, അ​നീ​ഷ് കു​മാ​ർ, പൊ​ന്നി തോ​മ​സ്, ഷൈ​നി രാ​ജീ​വ്, കെ.​എ​ൻ. രാ​ജേ​ന്ദ്ര​ൻ, അ​നി​ൽ തു​ണ്ടി​യി​ൽ, ലി​ജി ചാ​ക്കോ ,എ​ൽ​സി മാ​ത്യു, അ​നി​ത അ​നി​ൽ കു​മാ​ർ, ബോ​ബി ഏ​ബ്ര​ഹാം, ബി​നി​റ്റ് മാ​ത്യു, അ​നു ടി. ​ശാ​മു​വേ​ൽ, പി.​ബി സ​ജി, കെ. ​ജാ​സ്മി​ൻ, എം.​എ​സ്. സൗ​മ്യ, എ​ൻ. അ​നു​പ​മ, അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യു​ടെ​യും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ര​ഞ്ജി​നി എ​സ്. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ആ​ർ. ജ​യ​കു​മാ​ർ, ഷാ​ജി തി​രു​വ​ല്ല, എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി. ​മ​ത്താ​യി, അ​രു​ന്ധ​തി, അ​ജി​ത, നാ​ൻ​സി, സെ​ക്ര​ട്ട​രി എ​സ്.​ബി​ജു, എ​ക്സൈ​സ് സി​ഐ എ​സ്. സ​ജീ​വ്, ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സി​ന് ബി​നു കെ.​സാം നേ​തൃ​ത്വം ന​ൽ​കി.