പ​ദ​യാ​ത്ര​ക​ളെ​ത്തി, ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നു സ​മാ​പി​ക്കും
Wednesday, June 26, 2019 10:52 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ തി​രു​വ​ല്ല രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സി​ന്‍റെ 63- ാമ​ത് ഓ​ർ​മ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എം​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​ദ​യാ​ത്ര​ക​ൾ തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ലെ​ത്തി. വൈ​കു​ന്നേ​രം പ​ദ​യാ​ത്ര​ക​ൾ​ക്കു സ്വീ​ക​ര​ണ​ത്തേ തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം ന​ട​ന്നു. വെ​ണ്ണി​ക്കു​ളം, കോ​ട്ട​യം, മ​ല്ല​പ്പ​ള്ളി, നി​ര​ണം മേ​ഖ​ല​ക​ളി​ൽ നി​ന്നാ​ണ് വി​ശ്വാ​സി​ക​ൾ പ​ദ​യാ​ത്ര​യാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത്. ഇ​ന്നു രാ​വി​ലെ 6.45ന് ​സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, അ​നു​സ്മ​ര​ണ സ​ന്ദേ​ശം, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ന​ട​ക്കും. അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നി​ര​ണം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന​ലെ തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തി​ഡ്ര​ലി​ലേ​ക്ക് ന​ട​ന്ന പ​ദാ​യാ​ത്ര​യ്ക്ക് വി​കാ​രി ഫാ.​വ​ർ​ഗീ​സ് ഈ​രാ​ച്ചേ​രി​ൽ, ഫാ.​തോ​മ​സ് തോ​പ്പി​ൽ​ക​ള​ത്തി​ൽ, ഷി​ബു മാ​ത്യു, അ​നീ​ഷ് മാ​മ്മ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.