മാക്ഫാസ്റ്റ് കോളജിൽ പുതിയ ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ചു
Wednesday, June 26, 2019 10:52 PM IST
തി​രു​വ​ല്ല: മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ 2019 - 21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ എം​ബി​എ, ബ​യോ​സ​യ​ൻ​സ് ബാ​ച്ചു​ക​ൾ ആ​രം​ഭി​ച്ചു.എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​സാ​ബു തോ​മ​സ് പു​തി​യ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.
തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​ബി​എ വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ റാ​ങ്കു ജേ​താ​ക്ക​ളെ​യും ബ​യോ​സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ യോ​ഗ്യ​താ പ​രീ​ക്ഷ വി​ജ​യി​ക​ളെ​യും എം​ബി​എ വി​ഭാ​ഗം അ​ധ്യാ​പ​ക​രെ​യും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫ.​വ​ർ​ഗീ​സ് ഏ​ബ്ര​ഹാം, ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ഫ.​സ​നീ​ഷ് വ​ർ​ഗീ​സ്, മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഡോ.​സു​ദീ​പ് ച​ന്ദ്ര​മ​ന, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ റി​നി സാ​റാ തോ​മ​സ്, സ്വാ​തി എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ.​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ സ്വാ​ഗ​ത​വും പ്ര​ഫ.​ബി​ജു ധ​ർ​മ​പാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, റേ​ഡി​യോ മാ​ക്ഫാ​സ്റ്റ് ഡ​യ​റ​ക്ട​ർ വി. ​ജോ​ർ​ജ് മാ​ത്യു എ​ന്നി​വ​ർ​ക്ക് യോ​ഗം ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.