ഗ്യാ​സ് വി​ത​ര​ണം: അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ല ‌‌
Wednesday, June 26, 2019 10:54 PM IST
മ​ല്ല​പ്പ​ള്ളി: ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ സി​ലി​ണ്ട​ര്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചാ​ര്‍​ജ് ഈ​ടാ​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്ന് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും സി​ലി​ണ്ട​ര്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് അ​മി​ത​മാ​യ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തി​നാ​യി താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി​യി​ല്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.
അ​ഞ്ച് മു​ത​ല്‍ 10 കി​ലോ​മീ​റ്റ​ര്‍ വ​രെ 24 രൂ​പ​യും 10 മു​ത​ല്‍ 15 കി​ലോ​മീ​റ്റ​ര്‍ വ​രെ 32 രൂ​പ​യും 15 മു​ത​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ വ​രെ 39 രൂ​പ​യും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചാ​ര്‍​ജാ​യി ഈ​ടാ​ക്കാം. അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ക്ക​ണ​മെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.