മാ​ലി​ന്യ​പ്ര​ശ​നം: ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തിആ​സൂ​ത്ര​ണ സ​മി​തി നാ​ളെ പ​രി​ഗ​ണി​ക്കും
Wednesday, June 26, 2019 10:55 PM IST
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ ശേ​ഖ​ര​ണം ന​ട​ത്താ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ 15 ദി​വ​സ​ത്തേ​ക്ക് ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​ത​നു​സ​രി​ച്ച് ഇ​ന്ന​ലെ മു​ത​ൽ ഭാ​ഗി​ക​മാ​യി മാ​ലി​ന്യ​നീ​ക്കം തു​ട​ങ്ങി.ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്.. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഗീ​ത സു​രേ​ഷ്, എ ​ഡി എം ​ക്ല​മ​ന്‍റ് ലോ​പ്പ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം.ന​ഗ​ര​ത്തി​ലെ വ്യാ​പ​രി​ക​ളു​ടെ ക​ട​ക​ളി​ൽ നി​ന്ന് മാ​ലി​ന്യം ശേ​ഖ​രി​ക്കും. ക​ഴി​വ​തും ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണം.
ഇ​തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത വീ​ടു​ക​ളി​ലെ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കും. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലെ 32 വാ​ർ​ഡു​ക​ളി​ലെ​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ക്കു​ന്ന​തി​ന് ഹ​രി​ത ക​ർ​മ്മ സേ​ന​യു​ടെ രൂ​പീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ 300 സ്ക്വ​യ​ർ ഫീ​റ്റ് കെ​ട്ടി​ടം പ്ളാ​സ്റ്റി​ക് ഷ്ര​ഡിം​ഗ് യൂ​ണി​റ്റി​നാ​യി നി​ർ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ്ഥ​ല പ​രി​മി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു മാ​സ​ത്തി​ന​കം 900 സ്ക്വ​യ​ർ​ഫീ​റ്റ് വ​രു​ന്ന ഒ​രു കെ​ട്ടി​ടം കൂ​ടി സ്ഥാ​പി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു.
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് സ്ഥ​ല​മി​ല്ലാ​ത്ത ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ൽ ബി​ന്നു​ക​ളും റിം​ഗ് കം​പോ​സ്റ്റു​ക​ളും ന​ൽ​കു​ന്ന​തി​ന് നാ​ളെ ന​ട​ക്കു​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പ​ദ്ധ​തി സ​മ​ർ​പ്പി​ക്കും.ഡി​എം​ഒ(​ആ​രോ​ഗ്യം) ഡോ. ​എ എ​ൽ ഷീ​ജ, ഡെ​പ്യൂ​ട്ടി​ഡി​എം​ഒ ഡോ. ​സി​എ​സ് ന​ന്ദി​നി, റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ജി​ജി ജോ​ർ​ജ്, കു​ടും​ബ​ശ്രീ കോ​ർ​ഡി​നേ​റ്റ​ർ കെ. ​വി​ധു, ജ​ന​പ്ര​തി​നി​ധി​ക​ൾ, വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.