പ​ന്ത​ളം 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം 18ന് ‌‌
Saturday, July 13, 2019 10:30 PM IST
പ​ന്ത​ളം: 33 കെ​വി സ​ബ് സ്റ്റേ​ഷ​ന്‍ 18ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.പ​ന്ത​ളം ന​ഗ​ര​സ​ഭ, കു​ള​ന​ട, തു​മ്പ​മ​ണ്‍, നൂ​റ​നാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ വൈ​ദ്യു​തി പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​ന്ന​താ​ണ് പു​തി​യ സ​ബ് സ്റ്റേ​ഷ​ന്‍. പ​ദ്ധ​തി 2011ല്‍ ​ആ​ണ് ആ​രം​ഭി​ച്ച​ത്. 2016ല്‍ ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​വ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സ്‌​കീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.

വോ​ള്‍​ട്ടേ​ജ് ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, പ്ര​സ​ര​ണ വി​ത​ര​ണ ന​ഷ്ടം കു​റ​യ്ക്കു​ക, ത​ട​സ​മി​ല്ലാ​തെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ പു​തി​യ സ​ബ് സ്റ്റേ​ഷ​നി​ലൂ​ടെ ക​ഴി​യും.
സ​ബ് സ്റ്റേ​ഷ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌‌