വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി
Saturday, July 13, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത ഭൂ​മി കൈ​യേ​റ്റ​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വ​ധ​ഭീ​ഷ​ണി​യെ​ന്ന് പ​രേ​ത​നാ​യ വി​മു​ക്ത​ഭ​ട​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി. കു​ള​ന​ട മാ​ന്തു​ക പൊ​ന്നാ​ല​യം​വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​ദാ​സ​ന്‍റെ ഭാ​ര്യ അ​നി​ല​യാ​ണ് പ​രാ​തി​ക്കാ​രി.

ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സി​ലു​ണ്ടാ​യി​രു​ന്ന താ​ൻ റി​ട്ട​യ​ർ​മെ​ന്‍റി​ന്ശേ​ഷം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ്വ​ന്തം വ​സ്തു​വി​ന്‍റെ ഒ​രു​ഭാ​ഗം അ​യ​ൽ​ക്കാ​രി​ൽ ചി​ല​ർ ത​ട്ടി​യെ​ടു​ത്ത​ത് ബോ​ധ്യ​പ്പെ​ട്ട​തെ​ന്ന് അ​നി​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ റീ​സ​ർ​വേ​യി​ൽ ഭൂ​മി അ​വ​ർ​ക്ക​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ലാ​ൻ​ഡ് റ​വ​ന്യു ക​മ്മീ​ഷ​ണ​ർ, ആ​ർ​ഡി​ഒ, എ​ഡി​എം എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി. ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

ത​ർ​ക്ക​ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം റ​ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​യി​ട്ട് വ​സ്തു​വി​ലേ​ക്കു​ള്ള യാ​ത്ര​യും ത​ട​സ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 40 കി​ലോ​യോ​ളം ഒ​ട്ടു​പാ​ലും വെ​ട്ടു സാ​ധ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു. വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബൈ​ക്കും ന​ശി​പ്പി​ച്ചു. പ​രാ​തി​പ്പെ​ട്ടാ​ൽ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​നി​ല പ​റ​ഞ്ഞു.

ഏ​ക​മ​ക​ൻ അ​ജി​ലി​നൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​ല​വും​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ജി​ല്ലാ ക​ള​ക്ട​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​നി​ല പ​റ​ഞ്ഞു.