മി​ല്‍​മ​യു​ടേ​ത് ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മു​ള്ള പാ​ലും ഉ​ത്പ​ന്ന​ങ്ങ​ളും: മ​ന്ത്രി കെ. ​രാ​ജു
Saturday, July 13, 2019 10:30 PM IST
ത​ട്ട​യി​ൽ: ജ​ന​ങ്ങ​ള്‍​ക്ക് വി​ശ്വാ​സ​മു​ള്ള പാ​ലും അ​നു​ബ​ന്ധ ഉ​ത്പ​ന്ന​ങ്ങ​ളു​മാ​ണ് മി​ല്‍​മ ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. മി​ല്‍​മ പ​ത്ത​നം​തി​ട്ട ഡെ​യ​റി​ക്കു ല​ഭി​ച്ച ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്വീ​ക​രി​ച്ച് പൊ​തു​സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ഡെ​യ​റി അ​ങ്ക​ണ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക്ഷീ​രമേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​ണ് ക​ര്‍​ഷ​ക​ര്‍.

പ്ര​ള​യാ​ന​ന്ത​ര ന​ഷ്ട​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റാ​ന്‍ ക്ഷീ​ര​വി​ക​സ​ന മേ​ഖ​ല​യ്ക്ക് സാ​ധി​ച്ചു. ക്ഷീ​ര ക​ര്‍​ഷ​ക​രെ മേ​ഖ​ല​യി​ല്‍ ഉ​റ​ച്ചു നി​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്.

ക്ഷീ​ര വി​ക​സ​ന മേ​ഖ​ല നേ​രി​ടാ​ന്‍ പോ​കു​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള ആ​ര്‍​സി​പി ക​രാ​ര്‍. നി​കു​തി ര​ഹി​ത ഇ​റ​ക്കു​മ​തി ക​ര്‍​ഷ​ക വി​പ​ണി​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഐ​ആ​ര്‍​ക്യു​എ​സ് പ്ര​തി​നി​ധി ടോം​സി തോ​മ​സി​ല്‍ നി​ന്നും ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി കെ. ​രാ​ജു ഏ​റ്റു​വാ​ങ്ങി.

ഒ​പ്പം ഐ​എ​സ്ഒ ക​ണ്‍​സ​ള്‍​ട്ട​ന്‍റി​നും ഐ​എ​സ്ഒ ടീം ​അം​ഗ​ങ്ങ​ള്‍​ക്കു​മു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട ഡെ​യ​റി​ക്ക് ക്വാ​ളി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം ഐ​എ​സ്ഒ 9001 : 2015, എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം 14001: 2015, ഒ​ക്യു​പേ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് ആ​ന്‍​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് 45001:2018 എ​ന്നീ അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

ഭ​ക്ഷ്യ സു​ര​ക്ഷാ അം​ഗീ​കാ​ര​മാ​യ ഐ​എ​സ്ഒ 22000:2005 നേ​ര​ത്തേ ക​ര​സ്ഥ​മാ​ക്കി​യ പ​ത്ത​നം​തി​ട്ട ഡെ​യ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും തൊ​ഴി​ല്‍ സു​ര​ക്ഷ​യി​ലും പ​രി​സ്ഥി​തി സു​ര​ക്ഷ​യി​ലും അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​ത്തി​ലു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സു​സ്ഥി​ര​മാ​യി പാ​ലി​ക്കു​ക​യും മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നു​ള​ള അം​ഗീ​കാ​ര​മാ​യാ​ണ് പു​തി​യ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്. മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല സ​ഹ​ക​ര​ണ ക്ഷീ​രോ​ത്പാ​ദ​ക യൂ​ണി​യ​ന്‍റെ കീ​ഴി​ലാ​ണ് പ​ത്ത​നം​തി​ട്ട ഡെ​യ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മി​ല്‍​മ ചെ​യ​ര്‍​മാ​ന്‍ ക​ല്ല​ട ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​ര​ഭി ക​ന്നു​കു​ട്ടി ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കു​ള​ള മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ച്ചു. ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ള്‍​ക്കു​ള​ള വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം കെ​സി​എം​എം​എ​ഫ് ചെ​യ​ര്‍​മാ​ന്‍ പി.​എ. ബാ​ല​ന്‍ മാ​സ്റ്റ​ര്‍ വി​ത​ര​ണം ചെ​യ്തു. കാ​ലി​ത്തൊ​ഴു​ത്ത് ന​വീ​ക​ര​ണ ധ​ന​സ​ഹാ​യ വി​ത​ര​ണം കേ​ര​ള ക്ഷീ​ര​ക​ര്‍​ഷ​ക ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ക​ന്നു​കാ​ലി ഇ​ന്‍​ഷ്വ​റ​ന്‍​സ് ധ​ന​സ​ഹാ​യ വി​ത​ര​ണം വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ള്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.

സ​ഞ്ചാ​ല​ക് നി​ധി വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബേ​ത്ത് അ​ബു നി​ര്‍​വ​ഹി​ച്ചു. റ്റി​ആ​ര്‍​സി​എം​പി​യു ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മാ​ത്യു ചാ​മ​ത്തി​ല്‍, ലി​സി മ​ത്താ​യി, റ്റി​ആ​ര്‍​സി​എം​പി​യു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് കു​ര്യാ​ക്കോ​സ് സ​ഖ​റി​യ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ ബാ​ബു​ജി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​ര്‍​മ​ല സാം, ​അ​മ്പി​ളി ജി. ​നാ​യ​ര്‍, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി​ല്‍​വി മാ​ത്യു, ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ പി. ​സ​ത്യ​പാ​ല​ന്‍, വി.​വി. ഹ​രി​കു​മാ​ര്‍, രാ​ജു തോ​മ​സ്, പ​ത്ത​നം​തി​ട്ട ഡെ​യ​റി മാ​നേ​ജ​ര്‍ സൂ​സ​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌