വി​ദ്യാ​ല​യ​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ പാ​ഠ​ശാ​ല​ക​ളാ​ക​ണം: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
Saturday, July 13, 2019 10:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ക്കാ​ദ​മി​ക പ​രി​ശീ​ല​ന​വും മൂ​ല്യാ​ധി​ഷ്ഠി​ത വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​വും തു​ല്യ പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ച്ചെ​ങ്കി​ലേ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​ദാ​യ​ക​മാ​കൂ​വെ​ന്ന് മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ മെ​റി​റ്റ് ഡേ​യും അ​വാ​ർ​ഡ്ദാ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ബു​ദ്ധി​യു​ടെ പ​രി​ശീ​ല​ന​ത്തി​ന് അ​മി​ത പ്രാ​ധാ​ന്യം ന​ൽ​കു​ക​യും മാ​ന​സി​ക, കാ​യി​ക, ക​ലാ​മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്.

സ്വാ​ർ​ഥത​യും സാ​ന്പ​ത്തി​ക ല​ക്ഷ്യ​വും ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ ക​ട​ന്നു​കൂ​ടു​ന്ന​ത് മാ​താ​പി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും തി​രി​ച്ച​റി​യ​ണം. എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, വി​വി​ധ ക്ല​ബ്ബു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഉ​ണ​ർ​വു​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​ത്ത​രം പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സ്വീ​കാ​ര്യ​ത പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

മി​ക​ച്ച വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ൾ​ക്ക് ട്രോ​ഫി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പാ​രി​തോ​ഷി​ക​ങ്ങ​ളും ന​ൽ​കി. സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ർ​പറേ​റ്റ് മാ​നേ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, ബി​നോ​യി എം. ​ജേ​ക്ക​ബ്, സി​ബി​ച്ച​ൻ ജേ​ക്ക​ബ്, എ​ലി​സ​ബ​ത്ത് തോ​മ​സ്, ജീ​മോ​ൻ ജേ​ക്ക​ബ്, തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ലി​ജി ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.