ജ​ന​സം​ഖ്യ​ദി​നാ​ച​ര​ണ​വും ഉ​ത്ത​ര​വാ​ദി​ത്വ ര​ക്ഷ​ക​ര്‍​തൃ​ത്വ പ​രി​ശീ​ല​ന​വും
Monday, July 15, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്-​ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി,
വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റ​ന്മു​ള ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ സം​ഗ​മ​വും ''ന​വ​ലോ​ക​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ ര​ക്ഷ​ക​ര്‍​തൃ​ത്വം'' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഏ​ക​ദി​ന സെ​മി​നാ​റും ജി​ല്ലാ​ത​ല ലോ​ക ജ​ന​സം​ഖ്യാ ദി​നാ​ച​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
100ല​ധി​കം ര​ക്ഷി​താ​ക്ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു. ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​ല്‍ ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റ്റി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​യു​ര്‍​വേ​ദം) ഡോ. ​റോ​ബ​ര്‍​ട്ട് രാ​ജ്, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ കെ ​വ​ല്‍​സ​ല, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ നീ​ത ദാ​സ്, ഗ​വ​ൺ​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് ആ​റ​ന്മു​ള പ്രി​ന്‍​സി​പ്പ​ല്‍ ജി. ​ഹ​രി​കൃ​ഷ്ണ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് ഇ​ന്‍​ചാ​ര്‍​ജ് കെ. ​അ​മ്പി​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സെ​മി​നാ​റി​ല്‍ ഒ​ആ​ര്‍​സി സം​സ്ഥാ​ന ഫാ​ക്ക​ല്‍​റ്റി ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. തു​ട​ര്‍​ന്ന് ബോ​ധ​വ​ത്ക​ര​ണ ഫി​ലിം പ്ര​ദ​ര്‍​ശ​നം ന​ട​ന്നു.