ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Monday, July 15, 2019 10:35 PM IST
പ​ത്ത​നം​തി​ട്ട: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​ര​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത് അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണം ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടു വെ​ട്ടി​ക്കു​റ​ച്ച് ജ​ന​കീ​യ​സ്ഥാ​പ​ന​ങ്ങ​ളെ നോ​ക്കു​കു​ത്തി​യാ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കു​മെ​തി​രെ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ ഓ​ഫീ​സു​ക​ളു​ടെ പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന, കാ​രു​ണ്യാ ചി​കി​ത്സാ സ​ഹാ​യം അ​ട്ടി​മ​റി തു​ട​ങ്ങി​യ ജ​ന​കീ​യ​പ്ര​ശ്ന​ങ്ങ​ളും ധ​ർ​ണ​യി​ൽ വി​ഷ​യ​മാ​ക്കി​യി​രു​ന്നു. കാ​രു​ണ്യ ചി​കി​ത്സാ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​വും പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യം ന​ൽ​കു​ന്ന​തി​ലു​ള്ള ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​വ​ഞ്ച​ന​യു​ടെ സൂ​ച​ന​യാ​ണെ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
പ്ര​മാ​ട​ത്ത് ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബാ​ബു ജോ​ർ​ജ് പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടൂ​രി​ൽ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, കു​ന്ന​ന്താ​ന​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ വി​ക്ട​ർ. റ്റി. ​തോ​മ​സ്, റാ​ന്നി​യി​ൽ മു​സ്്ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​ഇ അ​ബ്ദു​ൾ റ​ഹ്മാ​ൻ, ക​ല്ലൂ​പ്പാ​റ​യി​ൽ മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം ​പു​തു​ശേ​രി, കോ​യി​പ്ര​ത്ത് മു​ൻ എം​എ​ൽ​എ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, കൊ​ടു​മ​ണ്ണി​ൽ പി.​മോ​ഹ​ൻ​രാ​ജ്, പ​ന്ത​ള​ത്ത് കെ​പി​സി​സി സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, തി​രു​വ​ല്ല​യി​ൽ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, കോ​ന്നി​യി​ൽ മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ക​ട​പ്ര​യി​ൽ ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ജി. പ്ര​സ​ന്ന​കു​മാ​ർ മ​ല്ല​പ്പു​ഴ​ശേ​രി​യി​ൽ എ.​സു​രേ​ഷ്കു​മാ​ർ, ചെ​റു​കോ​ലി​ൽ ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, മ​ല്ല​പ്പ​ള്ളി​യി​ൽ കു​ഞ്ഞു​കോ​ശി പോ​ൾ തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, മു​സ് ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് റ്റി.​എം ഹ​മീ​ദ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് എ​ൻ.​എം രാ​ജു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ എ​ന്നി​വ​രും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.