ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു മു​ന്പി​ൽ ധ​ർ​ണ ഇ​ന്ന്
Monday, July 15, 2019 10:37 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് പ​ദ്ധ​തി വി​ഹി​ത​മാ​യി 2018-19 ൽ ​ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 61 കോ​ടി രൂ​പ ന​ൽ​കാ​തി​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ഗ്രാ​മ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​റി​യി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ഴി​ഞ്ഞ മാ​ർ​ച്ച് 16 നും 23 ​നും മ​ധ്യേ ട്ര​ഷ​റി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടും ക്യൂ ​ലി​സ്റ്റി​ൽ​പെ​ട്ട 19 കോ​ടി ഉ​ൾ​പ്പെ​ടെ 61 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ ഒ​ഴി​വ്

മ​ല്ല​പ്പ​ള്ളി: കെ​ൽ​ട്രോ​ണ്‍ നോ​ള​ഡ്ജ് സെ​ന്‍റ​റി​ൽ ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ​ചെ​യി​ൻ മാ​നേ​ജ്മ​ന്‍റ്, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പ്രീ ​സ്കൂ​ൾ ടീ​ച്ച​ർ ട്രെ​യി​നിം​ഗ് കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ20. ഫോ​ണ്‍: 0469 2785525, 8078140525.