സൗ​ഹൃ​ദ സം​ഗ​മം
Tuesday, July 16, 2019 10:42 PM IST
തി​രു​വ​ല്ല: വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ള്ള ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ ഒ​പ്പം ചേ​ർ​ത്ത് നി​ർ​ത്താ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി ജോ​ൺ കെ. ​ഇ​ല്ലി​ക്കാ​ട​ൻ. കാ​ർ​ത്തി​ക​നാ​യ​ർ സ്മാ​ര​ക സ​മി​തി​യു​ടെ വ​ള്ളം​കു​ളം റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സൗ​ഹൃ​ദ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ഷ​ണ​ൽ ട്ര​സ്റ്റ് മു​ൻ ബോ​ർ​ഡം​ഗം ആ​ർ. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്അ സ്ഥ​ലം മാ​റി​യ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ആ​ർ. ജ​യ​കൃ​ഷ്ണ​ന് ച​ട​ങ്ങി​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണ​ദേ​വി, എ​സ്എ​സ്ഇ​ഇ​ഡ​ബ്ല്യു ചെ​യ​ർ​മാ​ൻ കെ. ​അ​ന​ന്ത​ഗോ​പ​ൻ, ഡി​വൈ​എ​സ് പി ആ​ർ. പ്ര​ദീ​പ് കു​മാ​ർ, ഡോ. ​സ​ജി കു​ര്യ​ൻ, സാ​മു​വ​ൽ ചെ​റി​യാ​ൻ, വ​ർ​ഗീ​സ് ടി, ​കെ.പി.ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ർ​ത്തി​ക നാ​യ​ർ സ്മാ​ര​ക സ​മി​തി​യി​ലെ ഡോ. ​പ്ര​കാ​ശി​നി മേ​നോ​ൻ, മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബാ​ബു​പോ​ൾ എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​നു​കു​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ലെ ഷാ​ജി സി. സാം ക്ലാസെടുത്തു.