കെ​എ​സ്ആ​ർ​ടി​സി - സ്വ​കാ​ര്യ ബ​സ് ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു
Tuesday, July 16, 2019 10:42 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലെ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. ത​ർ​ക്കം പ​ല​പ്പോ​ഴും കൈ​യ്യാ​ങ്ക​ളി​യി​ലെ​ത്തു​ക​യാ​ണ്. ഇ​ന്ന​ലെ റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ്വ​കാ​ര്യ, കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും യോ​ഗം തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി ‌ ബ​സ് സ്റ്റേ​ഷ​നും പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടും. ഇ​തി​നോ​ടു ചേ​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ്. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി ഇ​റ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്കം. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ടെ​ർ​മി​നി​ലി​ന്‍റെ മു​ൻ വ​ശ​ത്താ​യി കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്തി​യി​ട്ട് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നെ​ച്ചൊ​ല്ലി ക​ഴി​ഞ്ഞ ദി​വ​സ​വും വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു.
തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റും ബ​സ് സ്റ്റാ​ൻ​ഡ് ലേ​ല​ത്തി​ലെ​ടു​ത്ത ആ​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് ബ​സ് ട്രി​പ്പ് മു​ട​ങ്ങു​ക​യു​ണ്ടാ​യി.
നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തോ​ടെ പൊ​ലീ​സ് എ​ത്തി​യാ​ണ് സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ത്.​ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ൽ ഇ​രു​കൂ​ട്ട​രെ​യും വി​ളി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ വി​ല​ക്കാ​നാ​കി​ല്ലെ​ന്ന​താ​ണ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി മാ​ത്ര​മേ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് ഇ​റ​ങ്ങി​പ്പോ​രാ​ൻ ക​ഴി​യു​ക​യു​ള്ളൂ.