കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് 26-ാം ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി
Wednesday, July 17, 2019 10:44 PM IST
ഏ​നാ​ത്ത്: ക​ന്നു​കാ​ലി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് ന​മ്മു​ടെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ. ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് 26-ാം ഘ​ട്ട​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം ഏ​നാ​ത്ത് ക​ള​മ​ല മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
നു​ഷ്യ​നെ സം​ര​ക്ഷി​ക്കു​ന്ന​തു പോ​ലെ ത​ന്നെ മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മെ​ന്നും എം ​എ​ൽ​എ പ​റ​ഞ്ഞു. ക്ഷീ​ര​മേ​ഖ​ല സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ക്ഷീ​ര​മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച 2.21 ശ​ത​മാ​നം വ​ള​ർ​ച്ച അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

ക​ർ​ഷ​ക​ർ​ക്കൊ​പ്പം വീ​ട്ട​മ്മ​മാ​രും, വി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം ചേ​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ​ത​ല അ​വാ​ർ​ഡു വി​ത​ര​ണം ചെ​യ്തു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഇ- ​ഓ​ഫീ​സ് പ്ര​വൃ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി. ​സി. സു​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​ദ്ധ​തി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന പ്ര​ഭ, ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​ല​ത എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. ശ്രീ​ക​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​സ​തി​കു​മാ​രി, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ്, ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​ജി. അം​ബി​കാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.