മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Thursday, July 18, 2019 11:19 PM IST
പ​ന്ത​ളം: കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മെ​ഡി​ക്ക​ൽ ക്യാ​ന്പും ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഡോ​ക്കു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ഡി.​ധ​ർ​മ​രാ​ജ​പ്പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​രാ​ധാ​മ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​ച​ന്ദ്ര​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ കെ.​മു​രു​കേ​ശ​ൻ, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സേ​തു​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​എ​ന്‍റ്റി, നേ​ത്ര​രോ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ദ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം മെ​ഡി​ക്ക​ൽ ക്യാ​ന്പി​ൽ ല​ഭി​ച്ചു. റ്റി.​കെ.​അ​ശോ​ക് കു​മാ​ർ, എ.​സു​നി​ൽ കു​മാ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.