തു​ല്യ​താ പ​ഠ​നം ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി
Thursday, July 18, 2019 11:19 PM IST
പ​ത്ത​നം​തി​ട്ട: സാ​ക്ഷ​ര​താ മി​ഷ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന പ​ത്താം ക്ലാ​സ് തു​ല്യ​ത 14-ാം ബാ​ച്ചി​ലേ​ക്കും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത അ​ഞ്ചാം ബാ​ച്ചി​ലേ​ക്കു​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി.
2019 ജൂ​ലൈ ഒ​ന്നി​ന് 17 വ​യ​സ് പൂ​ര്‍​ത്തി​യാ​വു​ക​യും ഏ​ഴാം ക്ലാ​സ് വി​ജ​യി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്ക് പ​ത്താം ക്ലാ​സ് തു​ല്യ​ത​യ്ക്കും 22 വ​യ​സ് പൂ​ര്‍​ത്തി​യാ​കു​ക​യും പ​ത്താം ക്ലാ​സ് വി​ജ​യി​ക്കു​ക​യും ചെ​യ്ത​വ​ര്‍​ക്ക് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത​യ്ക്കും അ​പേ​ക്ഷി​ക്കാം. പ​ത്താം ക്ലാ​സ് തു​ല്യ​ത​യ്ക്ക് കോ​ഴ്‌​സ് ഫീ​സ് 1750 രൂ​പ​യും ര​ജി​സ്‌​ട്രേ​ഷ​ന് 100 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 1850 രൂ​പ​യു​ടെ​യും ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി​ക്ക് കോ​ഴ്‌​സ് ഫീ​സ് 2200 രൂ​പ​യും ര​ജി​സ്‌​ട്രേ​ഷ​ന് 300 രൂ​പ​യും ഉ​ള്‍​പ്പെ​ടെ 2500 രൂ​പ​യു​ടെ​യും ചെ​ലാ​ന്‍ എ​സ്ബി​ഐ മു​ഖേ​ന അ​ട​യ്ക്ക​ണം. പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ പ​ഠി​താ​ക്ക​ള്‍​ക്ക് കോ​ഴ്‌​സ് ഫീ​സി​ല്ല. 40 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഫീ​സി​ള​വു​ണ്ട്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന പ​ത്താം ക്ലാ​സ് തു​ല്യ​താ പ​ഠി​താ​ക്ക​ള്‍​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഫീ​സി​ള​വ് ല​ഭി​ക്കും. ഓ​ഗ​സ്റ്റ് 15 വ​രെ പി​ഴ​യി​ല്ലാ​തെ​യും 50 രൂ​പ പി​ഴ​യോ​ടെ ഓ​ഗ​സ്റ്റ് 30 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്‌​ട്രേ​ഷ​നും കൂ​ടു​ത​ല്‍ വി​വ​ര​ത്തി​നും ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ ഓ​ഫീ​സി​ലോ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ക​സ​ന, വി​ദ്യാ​കേ​ന്ദ്രം പ്രേ​ര​ക്മാ​രു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0468 220799, 9447050515. ര​ജി​സ്‌​ട്രേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി നി​ര്‍​വ​ഹി​ക്കും.