ഇ​ന്‍​ഫാം ക​ര്‍​ഷ​ക​മി​ത്ര പ​ദ്ധ​തി
Friday, July 19, 2019 10:19 PM IST
പാ​റ​ത്തോ​ട്: ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍​ഫാം ക​ര്‍​ഷ​ക​മി​ത്ര പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി.
ഇ​ന്‍​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഇ​ന്‍​ഫാം കു​മ​ളി, അ​ണ​ക്ക​ര കാ​ര്‍​ഷി​ക താ​ലൂ​ക്ക് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു.
പ​ദ്ധ​തി​യ​നു​സ​രി​ച്ച് കു​മ​ളി, അ​ണ​ക്ക​ര കാ​ര്‍​ഷി​ക താ​ലൂ​ക്കി​ലെ ഇ​ന്‍​ഫാം ക​ര്‍​ഷ​ക​ര്‍​ക്ക് ജൈ​വ​വ​ളം ല​ഭ്യ​മാ​കും. 22ന് ​രാ​വി​ലെ 11ന് ​ഇ​ന്‍​ഫാം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജൈ​വ​വ​ള വി​ത​ര​ണം കാ​ര്‍​ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ബ്രാ​ഹം മാ​ത്യു പ​ന്തി​രു​വേ​ലി അ​ണ​ക്ക​ര​യി​ല്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.
കാ​ര്‍​ഷി​ക താ​ലൂ​ക്കു​ക​ളു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് അ​ന​ന്ത​ക്കാ​ട്ട്, ഫാ. ​ദേ​വ​സ്യ തൂ​മ്പു​ക്ക​ല്‍, പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി സെ​ബാ​സ്റ്റ്യ​ന്‍ ഗ​ണ​പ​തി​പ്ലാ​ക്കാ​ല്‍, പി.​എം. അ​ല​ക്‌​സാ​ണ്ട​ര്‍ പാ​റ​ശേ​രി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് ചാ​ക്കോ ക​ടം​തോ​ട്ട്, ജ​യ​കു​മാ​ര്‍ മ​ന്നാ​ത്ത്, സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി വ​രി​ക്ക​മാ​ക്ക​ല്‍, ജോ​സ് പി. ​മാ​ത്യു പ​തി​ക്ക​ല്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സ​ഫ് മാ​ത്യു മു​തു​മ​ല, ജെ​യിം​സ് മു​ള്ളൂ​ര്‍, ട്ര​ഷ​റ​ര്‍​മാ​രാ​യ ജോ​ര്‍​ജ് ജോ​സ​ഫ് ക​യ്യാ​നി, ജോ​സ് ക​ണ്ണേ​ഴ​ത്ത് എ​ക്‌​സി​ക്യൂ​ട്ടി​വ് മെം​ബ​ര്‍​മാ​രാ​യ തോ​മ​സ് ടി.​സി. തെ​ക്കേ​ല്‍, തോ​മ​സ് മാ​ത്യു പ​ന്ത​ലാ​നി, സെ​ല്‍​വ​കു​മാ​ര്‍ ഡൈ​മു​ക്ക് എ​സ്റ്റേ​റ്റ്, ടി.​ടി. ജോ​സ​ഫ് താ​ഴ​ത്തു​വീ​ട്ടി​ല്‍, മ​ണി ക​ണ്ട​ത്തി​ങ്ക​ര, ഉ​ണ്ണി തോ​മ​സ് മൈ​ലാ​ടി​യി​ല്‍, പി.​സി. ജോ​സ​ഫ് പെ​രി​കി​ല​ത്താം​കു​ഴി, ഇ.​കെ. ജോ​യി എ​ട​വ​ഴി​ക്ക​ല്‍, സ​ണ്ണി വ​യ​ലി​ക​രോ​ട്ട്,
ടോ​മി തോ​മ​സ് പ​ന്ത​ലാ​നി​ക്ക​ല്‍, സി​ബു ത​ട​ത്തി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൈ​വ​വ​ളം ഇ​ന്‍​ഫാം കാ​ര്‍​ഷി​ക ഗ്രാ​മ​സ​ഭ​ക​ളി​ലേ​യ്ക്ക് എ​ത്തി​ക്കും.