ഇ​ട്ടി​യ​പ്പാ​റ വ​ണ്‍​വെ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ സ​മ​ര​വു​മാ​യി ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ
Friday, July 19, 2019 10:21 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ടൗ​ണ്ണി​ലെ വ​ണ്‍​വേ സം​വി​ധാ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ല്‍ പ്ര​തി​ക്ഷേ​ധം. വ​ണ്‍​വെ തെ​റ്റി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രു​ടെ പേ​രി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, കൂ​ടു​ത​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സി​മോ​ന്‍ റാ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജു തേ​ക്ക​ട​യി​ല്‍, സാം​ജി ഇ​ട​മു​റി, പ്രി​ന്‍​സ് രാ​ജ​ന്‍, ഉ​ദ​യ​ന്‍, ജെ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.