മ​ഹാ​പ്ര​ള​യം നേ​രി​ട്ട​തി​ന്‍റെ ക​ണ​ക്കെ​ടു​പ്പു​മാ​യി സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ
Friday, July 19, 2019 10:21 PM IST
പ​ത്ത​നം​തി​ട്ട: 2018 ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലോ, ഉ​രു​ൾ​പൊ​ട്ട​ലി​ലോ വീ​ട് പൂ​ർ​ണ​മാ​യോ, ഭാ​ഗി​ക​മാ​യോ (15 മു​ത​ൽ 100 ശ​ത​മാ​നം വ​രെ) നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ്ര​ത്യു​ത്ഥാ​നം പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി 25,000 രൂ​പ അ​ധി​ക ധ​ന​സ​ഹാ​യം ന​ൽ​കും.
മു​ൻ​ഗ​ണ​നാ​ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും ഗു​ണ​ഭോ​ക്താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ക. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ള്ള പ്ര​ള​യം ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ ഉ​ള്ള പ്ര​ള​യം ബാ​ധി​ച്ച കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പു രോ​ഗി​ക​ളും മാ​ന​സി​ക​ശേ​ഷി പ​രി​മി​ത​രു​മാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ ഉ​ള്ള പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ,വി​ധ​വ​ക​ൾ കു​ടും​ബ​നാ​ഥ​ക​ൾ ആ​യി​ട്ടു​ള്ള​തും എ​ല്ലാ കു​ട്ടി​ക​ളും 18 വ​യ​സി​നു താ​ഴെ​യും ആ​യി​രി​ക്കു​ന്ന പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്ക​ണം. വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ അം​ഗീ​ക​രി​ച്ച തോ​ത് 15 മു​ത​ൽ 100 ശ​ത​മാ​നം വ​രെ.
ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്ന് ഒ​രു അ​പേ​ക്ഷ മാ​ത്ര​മേ അ​നു​വ​ദി​ക്കു. 25,000 രൂ​പ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ അ​പേ​ക്ഷ​ക​ന് ല​ഭി​ക്കു​ക. നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് പ്ര​ദേ​ശ​ത്തെ അം​ഗ​ൻ​വാ​ടി വ​ർ​ക്ക​റെ ഏ​ല്പി​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് 31 വീ​ടു ന​ൽ​കി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​നി​ര​യാ​യി വീ​ട് ന​ഷ്ട​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 31 പേ​ർ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് പു​തി​യ വീ​ട് അ​നു​വ​ദി​ച്ചു. ഇ​തി​ൽ ര​ണ്ടു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി​യു​ള്ള​വ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
2018 ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന ജി​ല്ല​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ഭ​വ​ന​നി​ർ​മാ​ണ ധ​ന​സ​ഹാ​യ​മാ​യി ആ​റ് ബ്ലോ​ക്കു​ക​ളി​ലാ​യി 31 വീ​ടു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ സി.​സി. മ​ധു, ലീ​ലാ രാ​ജ​ൻ എ​ന്നി​വ​രു​ടെ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.ഒ​രു വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പ്ര​ള​യ​ദു​രി​തം ബാ​ധി​ച്ച 5624 പേ​ർ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന 5000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി.
പ്ര​ള​യ​ബാ​ധി​ത​മാ​യ തി​രു​വ​ല്ല ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ അ​ടു​ന്പ​ട കോ​ള​നി, ഇ​ല​ന്തൂ​ർ ബ്ലോ​ക്കി​ലെ പ​ന്നി​വേ​ലി​ച്ചി​റ കോ​ള​നി, പ​ന്ത​ളം ബ്ലോ​ക്കി​ലെ മു​ട്ടം സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി, പേ​ര​ങ്ങാ​ട്ട് മെ​യ്ക്കു​ന്ന് കോ​ള​നി എ​ന്നി​വ​യെ ന​വീ​ക​ര​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

സ​ഹ​ക​ര​ണ വ​കു​പ്പ് കെ​യ​ർ ഹോം ​ പ​ദ്ധ​തി​യി​ൽനി​ർ​മി​ച്ച​ത് 114 വീ​ടു​ക​ൾ

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് വീ​ടു​വ​ച്ച് ന​ൽ​കു​ന്ന​തി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്ക​രി​ച്ച കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​തു​വ​രെ നി​ർ​മി​ച്ചു ന​ൽ​കി​യ​ത് 114 വീ​ടു​ക​ൾ. റാ​ന്നി താ​ലൂ​ക്കി​ൽ 34 വീ​ടു​ക​ളും, കോ​ഴ​ഞ്ചേ​രി​യി​ൽ 15, അ​ടൂ​രി​ൽ 24, തി​രു​വ​ല്ല​യി​ൽ 41 വീ​ടു​ക​ളു​മാ​ണ് നി​ർ​മി​ച്ച​ത്. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് വീ​ടു​ക​ളു​ടെ രൂ​പ​ക​ൽ​പ​ന. വീ​ടി​ന്‍റെ ഉ​റ​പ്പ്, പ​രി​സ്ഥി​തി​യു​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള അ​നു​യോ​ജ്യ​ത തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, കി​ണ​ർ, കു​ടി​വെ​ള്ളം, വൈ​ദ്യു​തി, മാ​ലി​ന്യ നി​ർ​മാ​ർ​ജ്ജ​ന സൗ​ക​ര്യ​ങ്ങ​ൾ, വൃ​ത്തി​യു​ള്ള പ​രി​സ​രം, ഒ​രു കൊ​ച്ചു പൂ​ന്തോ​ട്ട​മോ അ​ടു​ക്ക​ള​ത്തോ​ട്ട​മോ തു​ട​ങ്ങി​യ​വ​യും വീ​ടി​നോ​പ്പം വീ​ട്ടു​കാ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ജി​ല്ല​യി​ൽ 64 സ്പോ​ണ്‍​സ​ർ​മാ​രെ ക​ണ്ടെ​ത്തി​യാ​ണ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് വീ​ടൊ​ന്നി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ 4,36,63,900 രൂ​പ ചെ​ല​വ​ഴി​ച്ചു.

ഉ​ജ്ജീ​വ​ന വാ​യ്പ ന​ൽ​കി​യ​ത് 11.83 കോ​ടി

പ​ത്ത​നം​തി​ട്ട: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​ങ്കു​ക​ൾ മു​ഖേ​ന 184 അ​പേ​ക്ഷ​ക​ർ​ക്ക് 11,83,40,440 രൂ​പ ഉ​ജ്ജീ​വ​ന വാ​യ്പ ന​ൽ​കി. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പ്ര​ള​യം ബാ​ധി​ച്ച യൂ​ണി​റ്റു​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന ശേ​ഖ​രി​ച്ചു. ഇ​തു​പ്ര​കാ​രം ന​ട​ത്തി​യ സ​ർ​വേ​യി​ൽ 448 എം​എ​സ്എം​ഇ യൂ​ണി​റ്റു​ക​ളും 1791 സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു. പ്ര​ള​യ​ത്തി​ൽ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട ചെ​റു​കി​ട ഇ​ട​ത്ത​രം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ ബാ​ങ്ക് വാ​യ്പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് ഉ​ജ്ജീ​വ​ന വാ​യ്പാ പ​ദ്ധ​തി സ​ഹാ​യ​ക​മാ​യി.