തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര പാ​ത നി​റ​യെ വെ​ള്ള​ക്കെ​ട്ടു​ക​ൾ
Sunday, July 21, 2019 10:36 PM IST
തി​രു​വ​ല്ല : തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ വെ​ള്ള​ക്കെ​ട്ടു​ക​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​കു​ന്നു.

പു​ളി​ക്കീ​ഴ് ജം​ഗ്ഷ​ന് സ​മീ​പ​ത്തും ക​ട​പ്ര എ​സ്എ​ൻ ആ​ശു​പ​ത്രി​ക്ക് എ​തി​ർ​വ​ശ​ത്തും റോ​ഡി​ന് ഇ​രു​വ​ശ​വു​മാ​യി രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന വെ​ള്ള​ക്കെ​ട്ടാ​ണ് വാ​ഹ​ന യാ​ത്രി​ക​രെ വ​ല​യ്ക്കു​ന്ന​ത്. ചെ​റു​മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം വ​രെ വെ​ള്ളം എ​ത്തു​ന്ന സ്ഥി​തി​യാ​ണ്.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ൾ മ​റു​വ​ശ​ത്തേ​ക്ക് വെ​ട്ടി​ക്കു​മ്പോ​ൾ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടു​ണ്ട്. തി​രു​വ​ല്ല മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, കാ​വും​ഭാ​ഗം, ആ​ലും​തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലും റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ ഭീ​ഷ​ണി​യാ​കു​ന്നു.

ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ റോ​ഡ് ന​വീ​ക​രി​ച്ച​പ്പോ​ഴും വെ​ള്ളം ഒ​ഴു​ക്കി ക​ള​യാ​ൻ ക്ര​മീ​ക​ര​ണ​മു​ണ്ടാ​യി​ല്ല. റോ​ഡി​നി​രു​വ​ശ​വും ഓ​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. മ​ഴ​ക്കാ​ലം ആ​യ​തോ​ടെ യാ​ത്ര ത​ന്നെ ബു​ദ്ധി​മു​ട്ടി​ലാ​യി. പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡി​നു വീ​തി​ക്കു​റ​വു​ള്ള​തും വെ​ള്ള​ക്കെ​ട്ടു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്.ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കാ​ണ് വെ​ള്ള​ക്കെ​ട്ട് ഏ​റെ ഭീ​ഷ​ണി​യാ​കു​ന്ന​ത്. സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​ർ​ക്കും വെ​ള്ള​ക്കെ​ട്ട് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.
റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കെ​എ​സ്ടി​പി​ക്കാ​യി​രു​ന്നു പാ​ത​യു​ടെ നി​ർ​മാ​ണ - സം​ര​ക്ഷ​ണ ചു​മ​ത​ല.

മാ​ർ​ച്ച് 31 കൊ​ണ്ട് കെ​എ​സ്ടി​പി​യു​ടെ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. എ​ന്നാ​ൽ ഇ​തേ​വ​രെ റോ​ഡ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കൈ​മാ​റി​യി​ട്ടി​ല്ല. റോ​ഡ് കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​തി​ന് ശേ​ഷം വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സി​ബി സു​ഭാ​ഷ് പ​റ​ഞ്ഞു.

മ​ഴ ശ​ക്ത​മാ​കു​ന്ന​തോ​ടെ റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ തി​ര​ക്കാ​ണ്. മു​ൻ പ​രി​ച​യ​മി​ല്ലാ​ത്ത​വ​രാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​ത്.

റോ​ഡി​ന്‍റെ സ്ഥി​തി അ​റി​യാ​തെ എ​ത്തു​ന്ന​വ​ർ അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നെ​ങ്കി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്. ‌