മ​ഴ ക​ന​ക്കു​ന്പോ​ൾ മ​ല​യോ​ര​ത്ത് ആ​ധി, തീ​ര​ങ്ങ​ളി​ൽ ഭീ​തി ‌
Sunday, July 21, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: മ​ഴ പെ​യ്യു​ന്പോ​ൾ 2018 ഓ​ഗ​സ്റ്റ് 14 മു​ത​ലു​ള്ള ദി​ന​ങ്ങ​ളി​ലെ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​യി​ലേ​ക്കാ​ണ് നാ​ട് നീ​ങ്ങു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലും പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്തും പ്ര​ള​യ​ത്തി​ന്‍റെ രൂ​ക്ഷ​ത നേ​രി​ട്ട​റി​ഞ്ഞ​വ​ർ മ​ഴ ശ​ക്ത​മാ​കു​ന്പോ​ൾ ഭീ​തി​യി​ലാ​ണ്. ഇ​നി​യൊ​രു വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​മോ​യെ​ന്ന​താ​ണ് എ​ല്ലാ​വ​രെ​യും അ​ല​ട്ടു​ന്ന പ്ര​ശ്നം.
ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞു​നി​ൽ​ക്കു​ക​യും ഡാ​മു​ക​ൾ വ​റ്റി​വ​ര​ളു​ക​യും ചെ​യ്ത​തി​നു​ശേ​ഷ​മു​ള്ള മ​ഴ​യാ​യ​തി​നാ​ൽ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ രൂ​ക്ഷ​ത ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് എ​ല്ലാ​വ​രും. എ​ന്നി​രു​ന്നാ​ലും മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ജാ​ഗ്ര​ത​യി​ലാ​ണ്.
മ​ഴ​യു​ടെ അ​ള​വ്, സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്, ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഇ​വ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ന്പാ​ന​ദി​യു​ടെ തീ​ര​ത്താ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം മ​ഹാ​പ്ര​ള​യം ഏ​റെ നാ​ശം വി​ത​ച്ച​ത്. തീ​ര​ങ്ങ​ളി​ൽ നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം വ​രെ വെ​ള്ളം എ​ത്തി.
ന​ദി​യി​ലെ ജ​ല​നി​ര​പ്പ് 15 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം അ​പൂ​ർ​വ​മാ​ണ്. നൂ​റ്റാ​ണ്ടി​ന​പ്പു​റ​ത്തെ വെ​ള്ള​പ്പൊ​ക്ക​മാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ൺ മു​ത​ൽ കാ​ല​വ​ർ​ഷം ശ​ക്ത​മാ​യി​രു​ന്നു.
പി​ന്നീ​ട് ജൂ​ലൈ , ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യും ഓ​ഗ​സ്റ്റി​ലെ ഉ​രു​ൾ​പൊ​ട്ട​ലും നി​റ​ഞ്ഞൊ​ഴു​കി​യ ഡാ​മു​ക​ളെ​ല്ലാം കൂ​ടി വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ച്ചു. ഇ​തി​നി​ടെ​യി​ൽ സം​ഭ​ര​ണി​ക​ൾ അ​ശാ​സ്ത്ര​മാ​യി തു​റ​ന്ന​തും സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​ക്കി​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.ഓ​ഗ​സ്റ്റ് 14 മു​ത​ലു​ള്ള മ​ഴ അ​തി​ശ​ക്ത​വു​മാ​യി​രു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും മ​ല​യോ​ര മേ​ഖ​ല​യി​ലു​ണ്ടാ​യി.
അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ വെ​ള്ള​പ്പൊ​ക്കം കാ​ര​ണം ഉ​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ ഭീ​മ​മാ​യി​രു​ന്നു. റാ​ന്നി​യി​ല​ട​ക്കം വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി മു​ങ്ങി. ഇ​ത്ത​വ​ണ മ​ഴ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ളാ​ണ്.
പ​ല​രും രാ​ത്രി​യി​ൽ പ​ല ത​വ​ണ എ​ഴു​ന്നേ​റ്റ് സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു.
തീ​ര​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും പ​രി​ഭ്രാ​ന്തി​യു​ണ്ട്. വ​യോ​ധി​ക​ർ മാ​ത്രം ക​ഴി​യു​ന്ന വീ​ടു​ക​ളി​ൽ താ​ഴ​ത്തെ​നി​ല​യി​ലെ സാ​ധ​ന​ങ്ങ​ൾ പ​ല​തും മു​ക​ളി​ലേ​ക്ക് നീ​ക്കി​ക്ക​ഴി​ഞ്ഞു.
മു​ന്ന​റി​യി​പ്പു​ക​ൾ​ക്ക​നു​സ​രി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യാ​ണ് പ​ന്പാ​തീ​രം.
ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ രൂ​ക്ഷ​ത അ​റി​ഞ്ഞ സീ​ത​ത്തോ​ട്, ചി​റ്റാ​ർ, പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​ഴ ശ​ക്ത​മാ​കു​ന്പോ​ൾ മ​ല മൂ​ളു​ന്നു​ണ്ടോ​യെ​ന്ന ഭ​യ​മാ​ണ്.
തു​ട​ർ​ച്ച​യാ​യ മ​ഴ ഉ​രു​ൾ​പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ക്കു​ന്നു.വീ​ണ്ടു​മൊ​രു മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ മ​ല​യോ​ര​ത്ത് ആ​ധി​യേ​റു​ക​യാ​ണ്. മ​ഴ​ക്കാ​റു കാ​ണു​ന്പോ​ൾ മ​ല മൂ​ളു​ന്നു​വോ​യെ​ന്ന​താ​ണ് ഇ​വ​ർ​ക്ക് സം​ശ​യം. ‌