തിരുവല്ല: പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പൊതു സ്ഥലങ്ങളിൽ നിരീക്ഷണകാമറകൾ സ്ഥാപിച്ച പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിർമലം - നിർഭയം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സംസ്ക്കാരം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിനായി തദ്ദേശ ഭരണകൂടങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി അധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. മാത്യു ടി.തോമസ് എം എൽഎ മുഖ്യപ്രഭാഷണം നടത്തി.
പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ നിരീക്ഷണ സംവിധാനം ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഏലിയാമ്മ തോമസ്, ശ്രീലേഖാ രഘുനാഥ്, ലതാപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽമേരി ചെറിയാൻ, മുൻ പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോശാമ്മ മജു,
ബിനിൽകുമാർ, സൂസമ്മ പൗലോസ്, അംഗങ്ങളായ എം.ബി. നൈനാൻ, അനുരാധ സുരേഷ്, അന്നമ്മ വർഗീസ്, ആർ.ജയകുമാർ, വർഗീസ് ജോൺ, പി.ജെ. പ്രസന്നകുമാർ, സെക്രട്ടറി ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.