ര​മേ​ശി​ന്‍റെ മ​ര​ണം: പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ‌
Sunday, July 21, 2019 10:38 PM IST
ചു​ങ്ക​പ്പാ​റ: ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വ​തി പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചു​ങ്ക​പ്പാ​റ പു​ളി​ഞ്ചു​വ​ള്ളി​ൽ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ര​മേ​ശ് (32) മ​രി​ച്ച​ത്. യു​വ​തി​ക്കു പൊ​ള്ള​ലേ​റ്റ സം​ഭ​വ​ത്തേ തു​ട​ർ​ന്ന് ര​മേ​ശ് ജീ​വ​നൊ​ടു​ക്കി​യാ​താ​കാ​മെ​ന്നും പോ​ലീ​സ്.ചു​ങ്ക​പ്പാ​റ-​കോ​ട്ടാ​ങ്ങ​ൽ സി​കെ റോ​ഡ​രി​കി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ലെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ര​മേ​ശ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്.ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു.
പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ കി​ണ​റ്റി​ലെ വെ​ള്ളം വ​റ്റി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ ഡ​യ​റി, മൊ​ബൈ​ൽ ഫോ​ൺ, ചെ​രു​പ്പ് എ​ന്നി​വ കി​ണ​റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ സ​ഹോ​ദ​ര​ൻ മൃ​ത​ദേ​ഹം ര​മേ​ശി​ന്‍റെ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ന്ന് പെ​രു​മ്പെ​ട്ടി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്ക് ദി​വ​സ​ങ്ങ​ളാ​യി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ നേ​ര​ത്തെ ക​ണ്ടി​രു​ന്നു.
ക​ഴി​ഞ്ഞ മൂ​ന്നി​ന് കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി മ​ഞ്ജു​വി​ന് പൊ​ള്ള​ലേ​റ്റി​രു​ന്നു. റാ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി പെ​രു​മ്പെ​ട്ടി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​നി​ൽ​കു​മാ​ർ, എ​സ്ഐ പി. ​കെ. ക​വി രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ര​മേ​ശി​നെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
തീ ​പൊ​ള്ള​ലേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​മ​ഞ്ജു (19) മ​രി​ച്ച​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ‌​ജി​ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് വ​ക പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു. ‌‌