സ​ന്നി​ധാ​നം പാ​ത​യി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് ‌‌
Sunday, July 21, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വാ​മി അ​യ്യ​പ്പ​ൻ റോ​ഡി​ൽ ട്രാ​ക്ട​ർ മ​റി​ഞ്ഞ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ട്രാ​ക്ട​റി​ൽ യാ​ത്ര ചെ​യ്ത ഡോ​ളി ചു​മ​ട്ടു​കാ​രാ​യ ഇ​ടു​ക്കി സ്വ​ദേ​ശി കു​ഞ്ഞു​മോ​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി പ​ണ്ടാ​ര​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ​ക്കും ഒ​രു തീ​ർ​ഥാ​ട​ക​യ്ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.
ട്രാ​ക്ട​ർ മ​റി​യു​ന്ന​ത് ക​ണ്ട് ഓ​ടി​മാ​റു​ന്ന​തി​നി​ടെ​യാ​ണ് തീ​ർ​ഥാ​ട​ക​യാ​യ വി​ജ​യ​വാ​ഡ സ്വ​ദേ​ശി​നി കൃ​ഷ്ണ​കു​മാ​രി​ക്ക് പ​രി​ക്കേ​റ്റ​ത്.റോ​ഡി​ലെ പ​തി​മൂ​ന്നാം വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
ക​ന​ത്ത മ​ഴ​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.
ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ‌‌