ശ​ബ​രി​മ​ല: കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പി​ച്ചു
Tuesday, December 10, 2019 10:52 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം എ​ത്തി കാ​ണാ​താ​യ അ​ഞ്ച് വ​യ​സു​കാ​ര​നെ സു​ദ​ര്‍​ശ​നം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി ര​ക്ഷി​താ​ക്ക​ളെ ഏ​ല്പി​ച്ചു.
പ​മ്പ​യി​ല്‍ നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്കു​ള​ള കാ​ന​ന​പാ​ത​യി​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. തു​ട​ര്‍​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ ബ​ന്ധു​ക്ക​ള്‍ സു​ദ​ര്‍​ശ​നം സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ സു​ദ​ര്‍​ശ​നം പ​ദ്ധ​തി​യി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രാ​യ ശ്രീ​ഹ​രി, അ​ഖി​ല്‍, അ​ന്‍​വ​ര്‍, അ​ന​ന്ദ​ന്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.