കാ​വും​മു​ക്ക് - വ​ലി​യ​ത​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ ‌
Saturday, December 14, 2019 11:12 PM IST
ത​ടി​യൂ​ർ: അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പാ​ത​യാ​യ കാ​വും​മു​ക്ക് - വ​ലി​യ​ത​റ റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പു​ന​രു​ദ്ധ​രി​ക്കു​ന്നു. നാ​ളു​ക​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നാ​ണ് ഇ​തി​നു​ള്ള തു​ക വ​ക​കൊ​ള്ളി​ച്ച​ത്. വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം പൂ​ർ​ണ​മാ​യി റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി.ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ അ​റി​യി​ച്ചു. ‌