മ​ത്താ​യി​യു​ടെ കു​ടു​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണം: നാ​ഷ​ണ​ൽ വൈ​ഡ​ർ എ​ക്യൂ​മെ​നി​ക്ക​ൽ അ​ല​യ​ൻ​സ്
Thursday, August 13, 2020 10:25 PM IST
പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ നി​ഷ്ഠൂ​ര​മാ​യി മ​രി​ച്ച പി.​പി.​മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​രാ​യ വ​ന​പാ​ല​ക​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ത്തി​ന്‍റെ മു​മ്പി​ൽ കൊ​ണ്ടു​വ​ന്ന് അ​ർ​ഹ​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ഷ​ണ​ൽ വൈ​ഡ​ർ എ​ക്യൂ​മെ​നി​ക്ക​ൽ അ​ല​യ​ൻ​സ് സം​സ്ഥാ​ന ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ റോ​ജി പോ​ൾ ഡാ​നി​യേ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പ​ന​ച്ച​ക്ക​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മ​ര​ണ​പ്പെ​ട്ട പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബം സു​ന്ദ​ർ​ശി​ച്ച് ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​തി​ക്കാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു. ബ​സ​ലേ​ൽ റ​മ്പാ​ൻ, ഫാ. ​ബി​ജു തോ​മ​സ്, ഡെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.