ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പൈ​പ്പ്പൊ​ട്ട​ൽ, മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന്
Wednesday, June 16, 2021 10:29 PM IST
ആ​ല​പ്പു​ഴ: കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​റു​പ​ത്തി​ര​ണ്ടാ​മ​ത്തെ ത​വ​ണ പൈ​പ്പ് പൊ​ട്ടു​ക​യും കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​യ്ക്കു​ക​യും ചെ​യ്ത പ്ര​ശ്ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​യ്ക്കി​ട​യ്ക്ക് പൈ​പ്പ് പൊ​ട്ടു​ന്ന​തു മൂ​ലം ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലും അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്കി​ലെ എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജ​ന​ങ്ങ​ൾ കു​ടി​വെ​ള്ള​ത്തി​നു നെ​ട്ടോ​ട്ട​മോ​ടു​ന്ന സ്ഥി​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​
പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്ത് നാ​ലു​വ​ർ​ഷ​ത്തി​നി​ട​യി​ൽ ഇ​ത്ര​യും ത​വ​ണ പൈ​പ്പ് പൊ​ട്ടി​യ അ​നു​ഭ​വം മ​റ്റൊ​രു പ​ദ്ധ​തി​ക്കു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും കോ​ണ്‍​ട്രാ​ക്ട​റും ഒ​ത്തുക​ളി​ച്ച് അ​ഴി​മ​തി ന​ട​ത്തു​ക​യും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ പൈ​പ്പു​ക​ൾ ഇ​ടു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ലു​ള്ള ദു​രി​തം ജ​ന​ങ്ങ​ൾ പേ​റേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.