ക​ള​ത്ത​ട്ടു​ക​ൾ സം​ര​ക്ഷി​ക്കണമെന്ന്
Tuesday, October 12, 2021 10:22 PM IST
അ​ന്പ​ല​പ്പു​ഴ: പു​രാ​ത​ന​മാ​യ ക​ള​ത്ത​ട്ടു​ക​ൾ സം​ര​ക്ഷി​ക്കാ​നാ​യി ഒ​രു കൂ​ട്ടം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ ഒ​ത്തു​കൂ​ടി. ശ്രീ​മൂ​ലം​തി​രു​നാ​ൾ ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ പ​ണി​ക​ഴി​പ്പി​ച്ചു എ​ന്നു പ​റ​യ​പ്പെ​ടു​ന്ന ക​ള​ത്ത​ട്ടു​ക​ൾ ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​രുകാ​ല​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് വി​ശ്ര​മകേ​ന്ദ്ര​മാ​യി​രു​ന്ന ക​ള​ത്ത​ട്ടു​ക​ൾ ദേ​ശീ​യ പാ​ത​യോ​ര​ത്ത് വി​ര​ലി​ലെ​ണ്ണാ​വു​ന്നവ മാ​ത്ര​മാ​ണ്. ഇ​വ​യാ​ണ് റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ പൊ​ളി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ത​ണ​ലേ​കാ​നാ​യി രാ​ജഭ​ര​ണ കാ​ല​ത്താ​രം​ഭി​ച്ച ക​ള​ത്ത​ട്ടു​ക​ൾ അ​തേപോ​ലെ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഒ​രുകൂ​ട്ടം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ​ ക​ള​ത്ത​ട്ടി​നു സം​ര​ക്ഷ​ണ വ​ല​യം തീ​ർ​ത്ത​ത്. ക​ലാ​കാ​ര​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യി രൂ​പീ​ക​രി​ച്ച ശ​ര​റാ​ന്ത​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ർ​ക്കു​ന്നം തേ​വ​രു​ന​ട ശ​ങ്ക​ര​നാ​രാ​യ​ണമൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ ക​ള​ത്ത​ട്ടി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.