ജ​ല​നി​ര​പ്പി​ൽ മാ​റ്റ​മി​ല്ലാ​തെ കു​ട്ട​നാ​ട്
Friday, October 22, 2021 1:05 AM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട്ടി​ൽ പ്ര​ള​യ​ജ​ല​നി​ര​പ്പു കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ തു​ട​രു​ന്നു. ക​ഴി​ഞ്ഞ നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കി​ടെ പ​ര​മാ​വ​ധി ഒ​ന്ന​ര​യ​ടി മാ​ത്ര​മാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്. ദി​വ​സ​വും നേ​രി​യ തോ​തി​ൽ ഉ​യ​രു​ക​യും വേ​ലി​യി​റ​ക്ക സ​മ​യ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് കു​റ​യു​ക​യും ചെ​യ്യു​ന്നു​ണ്ട്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും കഴിഞ്ഞരാ​ത്രി​യു​ണ്ടാ​യ മ​ഴ​യാ​ണ് ജ​ല​നി​ര​പ്പു താ​ഴാ​ത്തതിനു കാരണം.
മ​ട​വീ​ഴ്ച​യൊ​ഴി​വാ​ക്കാ​ൻ പു​റം​ബ​ണ്ടു സം​ര​ക്ഷ​ണ​ത്തി​ൽ വ്യാ​പൃ​ത​രാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ. വ​ലി​യ തു​ക ക​ർ​ഷ​ക​ർ ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞു. ഏ​തു വി​ധേ​ന​യും മ​ട​വീ​ഴ്ച​യൊ​ഴി​വാ​ക്കി പു​ഞ്ച​കൃ​ഷി ഇ​റ​ക്കാ​നാ​ണ് ക​ർ​ഷ​ക​രു​ടെ ശ്ര​മം. മ​ട​വീ​ഴ്ച​യു​ണ്ടാ​കാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ സ​മീ​പ​ത്തു​ള്ള റോ​ഡു​ക​ളി​ലെ​ല്ലാം ത​ന്നെ ഇ​പ്പോ​ഴും ഗ​താ​ഗ​തം സാ​ധ്യ​മാ​ണ്. ഇത് ജ​ന​ങ്ങ​ളി​ൽ പ്ര​ള​യ​ഭീ​തി ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും കു​ട്ട​നാ​ട്ടി​ൽ നി​ന്നു പോ​കു​ന്ന​ത്.
ഇ​തി​നി​ടെ വെ​ള്ളം ക​യ​റി​യ​തി​നെ ത്തു​ട​ർ​ന്ന് താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​ന്നു ജ​ന​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 15 ക്യാ​മ്പു​ക​ളാ​ണ് ഇ​തി​ന​കം തു​റ​ന്നി​രി​ക്കു​ന്ന​ത്. 1,301 പേ​രെ​ ക്യാ​മ്പു​ക​ളി​ലേ​ക്കു മാ​റ്റി​. 182 ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ് തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. 74,673 ക​ഞ്ഞി​വീ​ഴ്ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.